പാനൂരില്‍ സിപിഎം പ്രവര്‍ത്തരുടെ വെട്ടേറ്റ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ (21) കൊല്ലപ്പെട്ടു
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാനൂരില്‍ സിപിഎം പ്രവര്‍ത്തരുടെ വെട്ടേറ്റ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ (21) കൊല്ലപ്പെട്ടത് ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങള്‍. കൊലപാതകവും ബോംബേറും അടക്കം വിവിധ ജില്ലകളില്‍ നിന്നായി നിരവധി അതിക്രമള് അരങ്ങേറി. മന്‍സൂറിന് ഒപ്പമുണ്ടായിരുന്ന സഹോദരന് മുഹ്സിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം.
കണ്ണൂരിലാണ് രാഷ്ട്രീയ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചത്. കാസര്‍കോട് ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങി ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് ബിജെപി-സിപിഎം സംഘര്‍ഷത്തിലാണ് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റത്. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങി ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകയ്ക്കും വെട്ടേറ്റിട്ടുണ്ട്.
തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് അക്രമ ത്തില്‍ പരിക്കേറ്റിരുന്നു. ബിജുകുമാര്‍, ജ്യോതി, അനാമിക, അശ്വതി വിജയന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിജെപിയുടെ ബൂത്ത് ഓഫീസും തകര്‍ത്തു. വിവരമറിഞ്ഞ് ശോഭാ സുരേന്ദ്രന് അടക്കമുള്ളവര്‍ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
കൊല്ലം കടയ്ക്കലിലും കണ്ണൂര്‍ കൂത്ത്പറമ്പിലുമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറുണ്ടായത്. കടയ്ക്കലില്‍ ബിജെപി കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രതി രാജന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കേവയല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്തിയായിരുന്നു രതി രാജന്. അന്നും നിരവധി തവണ വീടിനു നേരേയും, വാഹനത്തിന് നേരേയും ആക്രമണം ഉണ്ടായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.