Breaking News

സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ ; രാജ്യത്ത് രോഗികളുടെ എണ്ണം 68 ആയി

തിരുവനന്തപുരത്തും എറണാകുളത്തുമാണ് രോഗം സ്ഥീരികരിച്ചത്.രോഗികളുടെ എണ്ണം കൂടുന്ന സാ ഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ ക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്തും എറണാകുളത്തുമാണ് രോഗം സ്ഥീരികരിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കോംഗോയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കും, യുകെയില്‍ നിന്നും വന്ന തിരുവനന്തപുരം സ്വ ദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം അഞ്ചായി.

കേരളത്തില്‍ നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 68 ആയി. ഇന്ന് ഹൈദരാബാദില്‍ മൂന്ന് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീ കരിച്ചു. രോഗം ബാധിച്ചവരില്‍ ഏഴു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.

ഹൈദരാബാദില്‍ എത്തിയ 24കാരനായ കെനിയന്‍ പൗരനും സൊമാലിയന്‍ പൗരനുമാണ് രോഗം സ്ഥി രീകരിച്ചത്. കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ഏഴ് വയസുള്ള കുട്ടിയാണ് രോഗം റിപ്പോര്‍ട്ട് ചെ യ്ത മറ്റൊരാള്‍. ഇക്കാര്യം തെലങ്കാന സര്‍ക്കാര്‍ ബംഗാളിനെ അറിയിച്ചു. ഒമൈക്രോണ്‍ ഭീഷണിയുടെ പ ശ്ചാത്തലത്തില്‍ ഹൈദരാബാദ് വിമാനത്താവളത്തിലും പരിശോധനാ സംവിധാനം ശക്തമാക്കിയിരു ന്നു.

നൈജീരിയയില്‍ നിന്ന് ദോഹവഴി ചെന്നൈയിലെത്തിയ 47കാരനും ആയാളുമായി ബന്ധപ്പെട്ട ആറ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ഒെൈമ്രെകണ്‍ ലക്ഷണങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ഇവരുടെ സാമ്പിളുകള്‍ ജിനോം സ്വീക്വന്‍സിനായി ബംഗളൂരുവി ലേക്ക് അയച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.