ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ന ല്‍കും
തിരുവനന്തപുരം : കോവിഡ് കേസുകള്‍ കുറയുന്നതില്‍ പ്രതീക്ഷിച്ച വേഗതയില്ലെന്ന് വിലയിരു ത്തിയതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരാനാണ് മുഖ്യമ ന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചത്. എന്നാല്‍ ടെസ്റ്റ് പൊസി റ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ന ല്‍കും.
ഒരുസമയം പരമാവധി 15 പേര്‍ക്കായിരിക്കും ആരാധനാലയങ്ങളില്‍ പ്രവേശന അനുമതി. കോവി ഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗണ്‍ പ്ര ഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഒന്നരമാസ ത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. 16ല്‍ താഴെ ടെസ്റ്റ് പോസിറ്റി വിറ്റി നിരക്കുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തി ക്കാം.
ടിപിആര്‍ 16-നും 24-നും ഇടയിലുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ജീവന ക്കാരോടെ പ്രവര്‍ത്തിക്കും. ടെലിവിഷന്‍ പരമ്പ രകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്കും നിയന്ത്ര ണങ്ങളോടെ അനുമതി നല്‍കിട്ടുണ്ട്. ജൂലൈ ഒന്നുമുതല്‍ മെഡിക്കല്‍ കോളേജുകളില്‍ ക്ലാസ് തുടങ്ങും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തു ള്ളത്. ഇവ എ വിഭാഗത്തില്‍ ഉള്‍പ്പെടും. ടിപി ആര്‍ എട്ടിനും 16നും ഇടയിലുള്ള ബി വിഭാഗത്തില്‍ 575 പ്രദേശങ്ങളുണ്ട്. 16-24 ശതമാനത്തിന് ഇടയില്‍ ടിപിആറുള്ള 171 പ്രദേശങ്ങള്‍ സി വിഭാഗത്തി ലും ഉള്‍പ്പെടും. 11 ഇടത്ത് ടിപിആര്‍ 24 ശതമാനത്തിന് മുകളിലാണ്. ഇവ ഡി വിഭാഗത്തില്‍ ഉള്‍പ്പെ ടും.പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.