Kerala

സംസ്ഥാനത്ത് കനത്ത മഴ, ആറു പേര്‍ മരിച്ചു ; ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഒരാളെ കാണാതായി.അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുക ള്‍ ഭാഗികമായും തകര്‍ന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ച തായി മുഖ്യമന്ത്രി അറിയിച്ചു. ഒരാളെ കാണാതായി.അഞ്ച് വീടുകള്‍ പൂര്‍ ണ്ണമായും 55 വീടുകള്‍ ഭാ ഗികമായും തകര്‍ന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി യുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്റ് കമ്മി റ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെ അനു മതിയോടെ റൂള്‍കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍ നിന്ന് നി യന്ത്രിത അളവില്‍ വെ ള്ളം പുറത്തേക്കൊഴുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 60 സെ.മി വീതം ഉയര്‍ത്തി. മണിയാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ 80 സെ.മി ഉയര്‍ത്തിയിട്ടുണ്ട്. ഉടന്‍ തന്നെ 7.5 സെ.മി വീതം നാലു ഷട്ടറുകളും വൈകീട്ട് 04:00 ന് 10 സെ.മി വീതവും തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.

തുടര്‍ച്ചയായ രണ്ടാം ദിവസവും ഉച്ചയ്ക്ക് ശേഷമാണ് മലയോര മേഖലകളില്‍ മഴ അതിശക്തമായത്. ശക്തമായ മഴയില്‍ മലയോര മേഖലകളില്‍ മരച്ചില്ലകള്‍ ഒടിഞ്ഞ് വീ ണ് വ്യാപകമായി റോഡ് ഗതാ ഗതം തടസപ്പെട്ടു. കോട്ടയം മുന്നിലവില്‍ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴയില്‍ ആറിടങ്ങളി ലാണ് ഉരുള്‍ പൊട്ടിയത്. മീനച്ചി ലാറി ന്റെ തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.