Breaking News

സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനം ; മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവും : ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗത്തില്‍ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമ ന്ത്രി വീണാ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണ്. ഡെല്‍റ്റ, ഒമിക്രോണ്‍ വൈറസുകളാണ് വ്യാപന ത്തിന് കാരണം. മുന്നറിയിപ്പുകള്‍ അവഗണിച്ചാ ല്‍ സ്ഥിതി വഷളാവും- ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗത്തില്‍ അതിതീവ്രവ്യാപനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണ്. ഡെല്‍റ്റ, ഒമിക്രോണ്‍ വൈറസുകളാണ് വ്യാപനത്തിന് കാരണം. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവും. കോ വിഡ് പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വീ ണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

ഒമിക്രോണിന് മണവും രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവാണ്. 17 ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ലക്ഷണങ്ങള്‍ കണ്ടത്. അതിനാല്‍ ജലദോഷം ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം. ഒമിക്രോ ണ്‍ വന്ന് പോവട്ടെ എന്ന് കരുതരുത്. ഒമിക്രോണ്‍ നിസ്സാര വൈറസാണെന്ന പ്രചാരണം തെറ്റാണ്. പോസ്റ്റ് കോവിഡ് രോഗങ്ങള്‍ ഒമിക്രോണിലും കാണാന്‍ സാധിക്കും.

കഴിഞ്ഞ രണ്ടു തരംഗം ഉണ്ടായപ്പോഴും പീക്ക് താമസിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. നി ലവില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നതുവഴി ഉണ്ടായ രണ്ടാം കോവിഡ് തരംഗം പൂര്‍ണമായി അവ സാനിക്കുന്നതിന് മുന്‍പാണ് മൂന്നാം തരംഗം ഉണ്ടായത്. ഇപ്പോള്‍ സംസ്ഥാനത്ത് ഡെല്‍റ്റയും ഒമിക്രോണും പടരുന്നതായി വീണാ ജോര്‍ജ് പറഞ്ഞു.

ക്ലസ്റ്റര്‍ രൂപപ്പെടല്‍ ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഈ മാസം 1508 ആരോഗ്യവകുപ്പ് ഉദ്യോഗ സ്ഥര്‍ക്ക് രോഗം വന്നു. മരുന്ന് ക്ഷാമമെന്നത് വ്യാജപ്രചാരണമാണ്. മോണോക്ലോണല്‍ ആന്റിബോഡി ചി കിത്സ ഒമിക്രോണിന് ഫലപ്രദമല്ല. ഒമിക്രോണ്‍ നാച്വറല്‍ വാക്‌സിനാണെന്ന് പ്രചാരണം നടക്കുന്നുണ്ട്. ഇ ത് അടിസ്ഥാന രഹിതമാണ്. ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീക രിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. ആരോഗ്യവകുപ്പിന്റെ മുന്നറിയി പ്പുകള്‍ അവഗണിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒമിക്രോണിന് അഞ്ചിരട്ടി വ്യാപനശേഷി

ഡെല്‍റ്റയെ അപേക്ഷിച്ച് അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിന്. കഴിഞ്ഞവര്‍ഷം ഏ പ്രില്‍- മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായത്. അന്ന് ആ ര്‍ ഫാക്ടര്‍ മൂന്നില്‍ താഴെയായിരുന്നു. ഇപ്പോള്‍ മൂന്നിന് മുകളിലാണ്. അതിനാല്‍ കൂടുതല്‍ ജാ ഗ്രത പാലിക്കണം.

പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് പൊതുവായി കണ്ടുവരുന്നത്. മറ്റു രോഗലക്ഷണ ങ്ങള്‍ കാണിക്കുന്നതിനിടെ, മണവും രുചിയും കിട്ടുന്നുണ്ട് എന്ന് കരുതി കോവിഡില്ല എന്ന് ഉറ പ്പാക്കരുത്. ഒമിക്രോണ്‍ ബാധിച്ചവരില്‍ പലര്‍ക്കും മണവും രുചിയും നഷ്ടപ്പെടുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. എന്‍ 95 മാസ്‌ക്, അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.