സഹകരണബാങ്കുകളിലെ ക്രമക്കേടില്‍ 68 പേര്‍ക്കെതിരെ നടപടി എടുത്തെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി യിലാ ണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
തിരുവനന്തപുരം : സംസ്ഥാനത്തെ 49 സഹകരണബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി സര്‍ക്കാര്‍. സഹകരണബാങ്കുക ളിലെ ക്രമക്കേടില്‍ 68 പേര്‍ക്കെതിരെ നടപടി എടുത്തെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നിയമസഭ യില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാ ര്യം വ്യക്തമാക്കിയത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് നേരത്തെ തന്നെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. 2019 ല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും വാസവന്‍ പറഞ്ഞു. അടുത്തിടെ കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നടപടി സ്വീകരിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ ബാങ്കുകളില്‍ കൂടുതല്‍ സംഭവിക്കുന്നത് ഓഡിറ്റ് സംവിധാനത്തിലെ പോരായമകളാണ് എന്നതിനാല്‍, കുറ്റമറ്റ രീതിയില്‍ ഓഡിറ്റ് സംവിധാനം പുതുക്കാന്‍ സര്‍ക്കാര്‍ ആലോ ചിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണബാങ്കില്‍ 300 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബാങ്കില്‍ ഒരേ ഭൂമിയുടെ ആധാരങ്ങള്‍ കാട്ടി പലതവണ ഉടമ അറിയാതെ വായ്പ എടുത്തെന്നായിരുന്നു പരാതി. കേസില്‍ ഭരണസമിതിയിലുള്‍പ്പെട്ട സിപി എം നേതാക്കള്‍ അടക്കം അറസ്റ്റിലായിരുന്നു. ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.