സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ 26കാരിയുടെ ‘ലുക്കിംഗ് എറൗണ്ട്, ലുക്കിംഗ് ബാക്ക്’ എന്ന പ്രതിഷ്ഠാ പന (ഇന്‍സ്റ്റലേഷന്‍)ത്തില്‍ ഓര്‍മ്മകളും സമീപകാല അനുഭവങ്ങളും ഭാവനയും ഉള്‍ച്ചേരുന്നു
കൊച്ചി: ഭിന്ന രാജ്യക്കാരായ മാതാപിതാക്കള്‍. കുടുംബത്തില്‍ വ്യത്യസ്ത വംശീയ സംസ്‌കാരങ്ങളുടെ പൊ രുത്തക്കേടുകള്‍. ഇതിനിടയില്‍പെട്ട് അസഹ്യമായ അസ്വസ്ഥതകളിലും സ്വത്വം സംബന്ധിച്ച ആശയക്കു ഴപ്പങ്ങളിലും ഉഴറുമ്പോള്‍ പോണ്ടിച്ചേരിയില്‍ നിന്നുള്ള മായ മിമയെ ജീവിതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ത് കലാവിഷ്‌കാരങ്ങളാണ്. സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗ സില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ 26കാരിയുടെ ‘ലുക്കിംഗ് എറൗണ്ട്, ലുക്കിംഗ് ബാക്ക്’ എന്ന പ്രതിഷ്ഠാ പന (ഇന്‍ സ്റ്റലേഷന്‍)ത്തില്‍ ഓര്‍മ്മകളും സമീപകാല അനുഭവങ്ങളും ഭാവനയും ഉള്‍ച്ചേരുന്നു.
ജപ്പാന്‍ സ്വദേശിയാണ് മായ മിമയുടെ അമ്മ. അച്ഛന്‍ ഇന്ത്യക്കാരനും. കുടുംബത്തിലെ വംശീയ സംസ്‌കാ ര വൈരുധ്യം തന്നെ സ്വത്വ പ്രതിസന്ധിയിലും കടുത്ത ആശയക്കുഴപ്പങ്ങളിലും കൊണ്ടെത്തിച്ചെന്ന് മായ മിമ പറയുന്നു. തനിക്ക് സന്തോഷവും സമാധാനവും സൈ്വര്യവും തരുന്ന ലോകം കലാവിഷ്‌കാരത്തി ലൂടെ കണ്ടെത്താനായി. സ്വന്തമെന്ന ബോധം, ബന്ധുത്വം എന്ന പ്രമേയത്തിലൂന്നിയ ഇന്‍സ്റ്റലേഷന് പഴ യതുള്‍പ്പെടെ പലതരം തുണിയും അലങ്കാരതയ്യലും എംബ്രോയ്ഡറിയും അക്രിലിക്കു മൊക്കെയാണ് മാധ്യമങ്ങളും സങ്കേതങ്ങളും.
ആറ് ആവിഷ്‌കാരങ്ങളുള്‍പ്പെടുന്ന പരമ്പരയാണ് ‘ലുക്കിംഗ് എറൗണ്ട്, ലുക്കിംഗ് ബാക്ക്’ ഇന്‍സ്റ്റലേഷന്‍. ജപ്പാനിലെയും ഇന്ത്യയിലെയും അപ്പൂപ്പനമ്മൂമ്മമാരെയും ബന്ധുക്ക ളെയും അതത് പശ്ചാത്തലങ്ങളില്‍ തുന്നിച്ചേര്‍ത്തും നിറംകൊടുത്തും മായ മിമ ആവിഷ്‌കരിച്ചിട്ടുണ്ട്. പലരും പതിറ്റാണ്ടുകളായി തമ്മില്‍ കണ്ടിട്ടില്ലാത്തവരാണ്. ഇരു കൂട്ട രും സംസ്‌കാരങ്ങളും ഒരു കൂരയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതാണ് മായ യുടെ ഭാവനയില്‍. സ്വസ്ഥതയുടെ ലോകം തുന്നി മെനഞ്ഞെടുക്കുന്നു ഈ യുവകലാകാരി.
പശ്ചിമ ബംഗാള്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് കലാചരിത്രത്തില്‍ ബിരുദധാരിണിയാണ് മായ മിമ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.