Breaking News

സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനം; യുഎഇ 2023 ൽ 2 ബില്യൻ ദിർഹം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി.

അബുദാബി : സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇടപാടുകൾക്കും യുഎഇ 2023-ൽ രണ്ട് ബില്യൻ ദിർഹം മൂല്യമുള്ള ഫണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടിയതായി യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനും എതിരെയുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായാണിത്.
സാമ്പത്തിക മേഖലയുടെ കാര്യക്ഷമതയും സമഗ്രതയും നിലനിർത്തുന്നതിൽ യുഎഇ ഗണ്യമായ പുരോഗതി കൈവരിച്ചതായി ഇന്ന് അബുദാബിയിൽ നടന്ന  ദേശീയ ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ എടുക്കുമെന്ന് യുഎഇ റഗുലേറ്ററി അതോറിറ്റികൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
കള്ളപണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുടെ വ്യാപ്തി നിർണയിക്കുന്നതിന് ഡേറ്റ അസസ്‌മെൻ്റ് പ്രക്രിയകളെ അടിസ്ഥാനമാക്കി  സൂപ്പർവൈസറി ടെക്‌നോളജി പ്രോഗ്രാം സെൻട്രൽ ബാങ്ക് ആരംഭിക്കും.  
റെഗുലേറ്ററി അധികാരികൾ തമ്മിലുള്ള അടുത്ത സഹകരണം, 2022-ൽ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഇടപാടുകളെയും കുറിച്ച് 55,000-ത്തിലേറെ റിപോർട്ടുകൾക്ക് കാരണമായി. ഇത് 2023-ൽ 2 ബില്യൻ ദിർഹം കവിഞ്ഞ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടാൻ കാരണമായി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.