Home

‘സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍, കേസ് അട്ടിമറിക്കാന്‍ ശ്രമം’ ; പരാതിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ നടന്‍ ദിലീപിന്റെ പരാതി. കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ദിലീപ് പറ യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ നടന്‍ ദിലീപിന്റെ പരാതി. കേസ് അട്ടിമറി ക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ഡിജിപി,ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ദിലീപ് പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് സംവിധായകനുമായുള്ള അഭിമുഖത്തിന് പിന്നി ലെന്നും പരാതിയില്‍ പറയുന്നു. ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍,വാട്സ് ആപ്പ് വിശദാംശങ്ങള്‍ പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ അന്വേഷണം ബൈജു പൗലോസിനെ ഏല്‍പ്പിക്കരുതെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. പ്രോസി ക്യൂ ട്ടറെ രാജിവെപ്പിച്ചത് വിസ്താരം നീട്ടാനാണ്. തുടരന്വേഷണ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവ ശ്യപ്പെട്ട് കോടതിയില്‍ കത്ത് നല്‍കിയിരുന്നു.വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ വിചാരണക്കോടതിയില്‍ വിചാരണ അ ന്തിമഘട്ടത്തിലാണ്. കേസില്‍ ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ ദേശം നല്‍കിയിട്ടുള്ളത്.

അന്വേഷണം വേണമെന്ന് ആക്രമണത്തിനിരയായ നടി

ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേ ണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. കേസില്‍ രണ്ടാ മത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. ഇതിന് പിന്നാ ലെയാണ് സംഭവത്തില്‍ പ്രോസിക്യൂഷനെതിരെ പരാതിയു മായി ദിലീപ് എത്തിയത്.

കേസിലെ പ്രതിയായ ദിലീപ് ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് സംവിധായകന്‍ ബാല ച ന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ ക്കു റിച്ചും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം തുടരന്വേഷണം വേണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.