സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത മിഴ്നാട് കള്ളക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 31വരെയാണ് കള്ളക്കുറിച്ചിതാലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്
കള്ളക്കുറിച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത തമി ഴ്നാട് കള്ളക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 31വരെയാണ് കള്ളക്കുറിച്ചി താലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രിവൈകിയും പ്രദേശത്ത് നാട്ടുകാര്‍ സംഘടിച്ചു നില്‍ ക്കുകയാണ്. നാളെ തമിഴ്നാട്ടിലെ സ്വകാര്യ സ്‌കൂളുകള്‍ തുറക്കില്ലെന്ന് തമിഴ്നാട് മെട്രിക്കുലേഷന്‍ ആന്റ് സി ബിഎസ്ഇ സ്‌കൂള്‍സ് അസോസിയേഷന്‍ അറിയിച്ചു.
പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടമാണ് വരുത്തിയത്. 30 സ്‌കൂള്‍ ബസുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. സ്‌കൂള്‍ കെട്ടിടങ്ങള്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് രണ്ട് അധ്യാപകര്‍ തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി സ്വാകാര്യ സ്‌കൂളിലെ ഹോസ്റ്റല്‍ കെട്ടിടടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇന്നലെ മരിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം ആളിപ്പടരുകയായിരുന്നു. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെ യ്യണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.