Breaking News

സംഘപരിവാര്‍ സംഘടനകളുടെ പ്രകോപന നീക്കം; തലശ്ശേരിയില്‍ ഡിസംബര്‍ ആറ് വരെ നിരോധനാജ്ഞ

ആര്‍എസ്എസിന്റേയും ബി ജെ പിയുടേയും പ്രകോപന പ്രകടനത്തെ തുടര്‍ന്ന് തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്നു മുതല്‍ ആറാം തിയതി വരെയാണ് നിരോ ധനാജ്ഞ

കണ്ണൂര്‍:ആര്‍എസ്എസിന്റേയും ബി ജെ പിയുടേയും പ്രകോപന പ്രകടനത്തെ തുടര്‍ന്ന് തലശ്ശേരി പോ ലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്നു മുതല്‍ ആറാം തിയതി വരെയാണ് നിരോ ധനാജ്ഞ. കെ ടി ജയകൃഷ്ണന്‍ അനുസമരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തക ര്‍ മുസ്ലിം പള്ളി തകര്‍ക്കുമെന്നും ബാങ്ക് വിളിക്കാന്‍ അനുവദിക്കില്ലെന്നുമെ ല്ലാം പറഞ്ഞ് പ്രകടനം നടത്തിയത്.

ഇതേത്തുടര്‍ന്ന് ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആര്‍എസ്എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തില്‍ തലശ്ശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ യാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ബി ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്,മുതിര്‍ന്ന നേതാവ് കെ പി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയവരുടെ നേതൃത്വ ത്തിലായിരുന്നു പ്രകോപന പ്രകടനം നടന്നത്. സം ഭവത്തില്‍ കണ്ടാലറിയാവുന്ന 25ല്‍ അധികം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടു ത്തിരുന്നു. ഐ പി സി 143,147,153എ,149 വകുപ്പുകള്‍ പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആ ഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.