മസ്കത്ത്: ഇന്ധന ടാങ്കുകൾ നിർമിക്കുന്നതിനും വിതരണ, സംഭരണ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുമായി സുഹൂർ അൽ ഖലീജ് കമ്പനിയുമായി ഷിനാസ് പോർട്ട് കരാർ ഒപ്പുവെച്ചു. 25,605,500 റിയാൽ മൂല്യമുള്ളതാണ് കരാർ. 100,000 ടണ്ണിൽ കൂടുതൽ ശേഷിയുള്ള ടാങ്കുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യു.എസ്.എസ് മാരിടൈം (ഷിനാസ് പോർട്ടിലെ ഓപറേറ്റിങ് കമ്പനി) സി.ഇ.ഒ അബ്ദുI..ബാഖി അഹമ്മദ് അൽ കിന്ദിയും എക്സിക്യൂട്ടിങ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ വാഹിദ് ഇനാത് മൻസൂർ യാനുമാണ് കരാറിൽ ഒപ്പുവെച്ചത്.
സംഭരണ, ഇന്ധന വിതരണ സേവനങ്ങൾ വികസിപ്പിക്കുക, വിവിധ പെട്രോളിയം ഉൽപന്നങ്ങൾക്ക് ടാങ്കുകൾ നൽകുക എന്നിങ്ങനെയുള്ള തുറമുഖത്തെ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള തന്ത്രത്തിൽനിന്നാണ് കരാർ ഉടലെടുത്തതെന്ന് ഷിനാസ് പോർട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ഖാതർ അലി അൽ മമാരി പറഞ്ഞു. തുറമുഖത്തെ വാണിജ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സമീപ പ്രദേശങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കാനും ഈ നടപടി സഹായിക്കുമെന്ന് അൽ മമാരി ചൂണ്ടിക്കാട്ടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.