Breaking News

ഷാര്‍ജ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ തീപിടിത്തം, ആളപായമില്ല

വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത്

 

ഷാര്‍ജ : വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയില്‍ വെള്ളിയാഴ്ച വൈകീട്ടുണ്ടായ തീപിടിത്തത്തില്‍ വന്‍നാശ നഷ്ടം.

അതേസമയം, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായതിനാല്‍ അധികം ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. വൈകീട്ട് നാലു മണിയോടെയാണ് ഉഗ്ര സ്‌ഫോടനത്തോടെ തീ പടര്‍ന്നത്.

കെമിക്കല്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപടര്‍ന്നതെന്ന് പറയപ്പെടുന്നു.

തീപിടിത്തം ഉണ്ടായ ഉടനെ സുരക്ഷ ജീവനക്കാര്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സിനെ വിവരം അറിയിച്ചു.

ഒരു മണിക്കൂര്‍ കൊണ്ട് അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. പെയിന്റു നിര്‍മാണ ശാലയില്‍ നിന്നും രാസ സാംപിളുകള്‍ ക്രിമിനല്‍ ലാബറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.

വേനല്‍കനത്തതോടെ തീപിടിത്തതിനുള്ള സാധ്യത കൂടുതലാണെന്നും എയര്‍ കണ്ടീഷന്‍ പോലുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ വര്‍ഷാവര്‍ഷമുള്ള മെയിന്റന്‍സുകള്‍ നടത്തണമെന്നും ഇലക്ട്രിക്കല്‍ വയറിംഗ് സംബന്ധിച്ച് പരിശോധനകള്‍ നടത്തണമെന്നും സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.