Gulf

ജിസിസിയിലുള്ള പ്രവാസികള്‍ക്ക് സൗദിയിലെത്താന്‍ സ്‌പെഷ്യല്‍ വീസ

 

ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന് ഇത് സഹയാകമാകും.

 

റിയാദ് :  സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇതര ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് പ്രത്യേക വീസ നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രി.

പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും വിനോദ സഞ്ചാരത്തിനായി ഇത് ഉപകരിക്കും. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ നിലവില്‍ ബിസിനസ് വീസ പോലുള്ള സംവിധാനങ്ങളാണ് ഉള്ളത്.

ഇവര്‍ക്ക് പ്രത്യേക ടൂറിസ്റ്റ് വീസയാകും നല്‍കുക. ബിസിനസ് വീസയ്ക്ക് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ അനുമതി പത്രം വേണം. ഇതിനായി സൗദിയിലെ ഏതെങ്കിലും കമ്പനിയുടെ രേഖാമൂലമുള്ള ക്ഷണം അനുബന്ധമായി നല്‍കണം.

പലപ്പോഴും ഈ നടപടിക്രമങ്ങള്‍ വലിയ കാലതാമസത്തിനും വഴിവെയ്ക്കും. ഈ സാഹചര്യത്തിലാണ് പുതിയ ടൂറിസ്റ്റ് വീസ ഫലപ്രദമാകുന്നത്.

പ്രവാസികള്‍ ഇതിനായി അപേക്ഷ നല്‍കിയാല്‍ വീസ കാലതാമസം കൂടാതെ ലഭിക്കും.

ടൂറിസ്റ്റ് വീസ ലഭിച്ചാല്‍ സൗദിയിലെവിടെയും ഉപാധികളില്ലാതെ സഞ്ചരിക്കാം.

ടൂറിസം മേഖലയ്ക്ക് ഊര്‍ജം നല്‍കുന്ന തീരുമാനമാണിതെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. 2030 ഓടെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച രണ്ടക്കം കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ഇതിനൊപ്പം ടൂറിസം മേഖലയില്‍ 200 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും.

ഉംറ വീസയിലുള്ളവര്‍ക്ക് രാജ്യത്ത് എവിടേയും സഞ്ചരിക്കാനുള്ള അനുമതിയും ഇതിനൊപ്പം നല്‍കും. ഉംറ വീസയുടെ കാലാവധിയും വര്‍ദ്ധിപ്പിക്കുന്നതോടെ തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് സൗദിയിലെ മറ്റ് നഗരങ്ങളില്‍ എത്താനുള്ള സൗകര്യവും ലഭിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.