ട്രെയിന്‍ തീവെച്ച ശേഷം രക്ഷപ്പെട്ട പ്രതി ഷാറൂഖ് സെയ്ഫി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെയാണ് ഒളിച്ചിരുന്നത്. സംഭവശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസി ന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം നമ്പര്‍ ഫ്ലാറ്റ് ഫോമില്‍ ഒളി ച്ചിരുന്നെന്നും ഇയാള്‍ പറഞ്ഞു.
കണ്ണൂര്‍: എലത്തൂരില്‍ ട്രെയിന്‍ തീവെച്ച കേസില്‍ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും. കോടതി യില്‍ ഹാജരാക്കും മുമ്പ് തീരുമാനം ഉണ്ടാകും. സെക്ഷന്‍ 15, 16 എന്നീ വകുപ്പുകളാണ് ചുമത്തുക. കേസി ല്‍ പ്രതി ഷഹറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ കൊണ്ടെന്നായിരുന്നു പ്രതിയുടെ മറുപടി. ഇയാളുടെ ഈ മൊഴി മുഖവില ക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേരളത്തില്‍ എത്തുന്നത് ആദ്യമായാണെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു.
ട്രെയിന്‍ തീവെച്ച ശേഷം രക്ഷപ്പെട്ട പ്രതി ഷാറൂഖ് സെയ്ഫി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെയാ ണ് ഒളിച്ചിരുന്നത്. സംഭവശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസി ന്റെ പരിശോധന നടക്കുമ്പോള്‍ ഒ ന്നാം നമ്പര്‍ ഫ്ലാറ്റ് ഫോമില്‍ ഒളിച്ചിരുന്നെന്നും ഇയാള്‍ പറഞ്ഞു. പുലര്‍ച്ചയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ജനറല്‍ കമ്പര്ട്ട്മെ ന്റില്‍ ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്തത്. അക്രമം നടത്തിയ ട്രെയിനി ല്‍ തന്നെയാണ് രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണ്. പൊലീസ് ഇയാള്‍ക്കായി പരിശോധന നടത്തുമ്പോഴെല്ലാം ട്രെയിനിലും റെയില്‍വേസ്റ്റേഷനിലുമായി ഇയാള്‍ ഉണ്ടായിരുന്നു.
രാത്രി 1. 40 ന് സ്റ്റേഷനിലെത്തിയ മരുസാഗര്‍ എക്സ്പ്രസിലാണ് രക്ഷപ്പെട്ടതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.മുഖം മറച്ചായിരുന്നു യാത്ര. മറ്റു യാത്രക്കാര്‍ ശ്രദ്ധിച്ച പ്പോള്‍ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടര്‍ന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെ ടുത്ത ബാഗ് താന്‍ ഉപേ ക്ഷിച്ചിട്ട് പോയതല്ലെന്ന് ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. ഡി1 കോച്ചി ന്റെ വാതിലിനരികില്‍ വച്ച ബാഗ് കോച്ചിനുള്ളിലെ തിക്കിനും തിരക്കിനുമിടെ പുറത്തേക്കു വീണതാകാ മെന്നാണ് ഷാറുഖിന്റെ മൊഴി. പുറത്തു തൂക്കിയിരുന്ന ബാഗ് അഴിച്ചു നിലത്തുവച്ചിട്ടാണ് ബാഗില്‍നിന്നും രണ്ടു കുപ്പി പെട്രോള്‍ പുറത്തെടുത്തത്.
തുടര്‍ന്ന് ബാഗ് അവിടെ വച്ച ശേഷം മുന്നോട്ടുനീങ്ങി യാത്രക്കാരുടെ മേല്‍ പെട്രോളൊഴിച്ചു. തീ പടര്‍ന്ന തോടെ യാത്രക്കാര്‍ കോച്ചിനുള്ളില്‍ പരക്കം പാഞ്ഞു. ഈ സമയ ത്ത് ആരുടെയെങ്കിലും കാലുതട്ടി ബാഗ് പുറത്തേക്കു വീണതാകാമെന്നാണ് ഷാറുഖ് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരോടു പറഞ്ഞ ത്. ബാഗിനുള്ളില്‍ നിന്നും കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ നിന്നാണ് ഷാറൂഖ് സെയ്ഫിയെ തിരിച്ചറിയു ന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.