Kerala

ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു. ഐപിഎല്‍ കളിക്കാൻ ശ്രമം

മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു. ഐപിഎല്‍ ക്രിക്കറ്റ് വാതുവെയ്പ്പമുയി ബന്ധപ്പെട്ട് ബിസിസിഐ ഏർപ്പെടുത്തിയ വിലക്കാണ് അവസാനിച്ചത്. ഇതോടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് ശ്രീ. പരിശീലനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇനി താരത്തിന് ഏത് ടൂർണമെന്റിലും കളിക്കാനാകും.

‘എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും ഇപ്പോള്‍ സ്വതന്ത്രനാണ്. ഇനി ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കായിക ഇനത്തെ പ്രതിനിധീകരിക്കാന്‍ പോകുകയാണ്. ഒരു പരിശീലന മത്സരമാണെങ്കില്‍ പോലും എറിയുന്ന ഓരോ പന്തിലും ഞാന്‍ എന്റെ ഏറ്റവും മികച്ചത് നല്‍കും’- വിലക്ക് അവസാനിക്കാനിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചതാണിത്.

തനിക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് വിലക്ക് അവസാനിച്ചതിന് ശേഷം ശ്രീശാന്ത് പ്രതികരിച്ചത്. ഫിറ്റ്‌നെസ് തെളിയിച്ച് കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ദേശീയ ടീമിലേക്ക് ഒരിക്കൽ കൂടി മടങ്ങിയെത്തുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും അതിന് വേണ്ടി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഫിറ്റ്നസ് തെളിയിച്ച് മടങ്ങിയെത്തുകയാണെങ്കിൽ ടീമിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകനായ ടിനു യോഹന്നാനും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 90 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.