Kerala

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂര്‍ത്തിയാക്കി ; ആറംഗ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി

ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂ ര്‍ത്തിയാക്കി ആറംഗ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി. മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന നീന്തല്‍ പ്രകടനമായിരുന്നു വിദ്യാര്‍ത്ഥികളുടേതെന്ന് മുഖ്യ സംഘടകനായ നീന്തല്‍ താരം എസ് പി മുരളീധരന്‍ പറഞ്ഞു. തുടക്കത്തില്‍ മികച്ച കാലാ വസ്ഥ ആയിരുന്നു എങ്കിലും അവസാന ഘട്ടത്തിലെ എതിര്‍ ദിശയിലേക്ക് ഉള്ള കാറ്റ് ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നും നീന്തല്‍ താരങ്ങളോടൊപ്പം സഞ്ച രിച്ച അദ്ദേഹം പറഞ്ഞു


കൊളംബോ: ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂ ര്‍ത്തിയാക്കി ആറംഗ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി. ആന്ധ്രാ പ്രദേശില്‍ നിന്നു ള്ള നാലു സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും രണ്ട് എഞ്ചിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുമാണ് ‘മാനവി കതയ്ക്കും മികച്ച ജീവിതത്തിനും വേണ്ടിയുള്ള നീന്തല്‍’ എന്ന സന്ദേശവുമായെത്തിയ സംഘത്തി ലുണ്ടായിരുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്ന് ബോട്ടില്‍ ശ്രീലങ്കയിലെ തലൈമന്നാറിലേക്കു തിരിച്ച സംഘം രാത്രി പന്ത്രണ്ടു മണിയോടെ അവിടെ നിന്ന് ഇന്ത്യന്‍ തീരത്തേക്കുള്ള നീന്തല്‍ ആരംഭി ക്കുകയായിരുന്നു. പാക് കടലിടുക്കിലൂടെ പത്തു മണിക്കൂറോളം നീണ്ട നീന്തലിനു ശേഷം 28 കിലോമീറ്റര്‍ താണ്ടി ശനിയാഴ്ച രാവിലെ ധനുഷ്‌ക്കോടിയില്‍ എത്തി.

രാമേശ്വരം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ഇ നാസര്‍ഖാന്‍, കൗ ണ്‍സിലര്‍മാര്‍, തമിഴ്നാട് ഫിഷര്‍മെന്‍ അ സോസിയേഷന്‍ പ്ര സിഡന്റ് ബോസ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, ആന്ധ്രാപ്രദേശ് സ്വിമ്മിങ് അസോസി യേഷന്‍ ട്രഷറര്‍ ഐ രമേശ്, കൊച്ചി ഹെ റിറ്റേജ് ജനറല്‍ സെക്രട്ടറി എം സ്മിതി, മുരളീധര ബാബു തകഴി തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്.

രാമേശ്വരത്തു നിന്നു പ്രധാന ബോട്ടും അകമ്പടി ബോട്ടും ചേര്‍ന്നായിരുന്നു യാത്ര തിരിച്ചത്. തുടര്‍ന്ന് രാ ത്രി എട്ടു മണിയോടെ തലൈമന്നാറിനു സമീപം നങ്കൂരമിട്ടു. ആറു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആറ് ഒഫീഷ്യ ലുകളും നിരീക്ഷകരും മറ്റ് ക്രൂഅംഗങ്ങളും അടക്കം 23 പേരാണ് സംഘത്തിലുണ്ടായിരുന്നത്.നീന്തല്‍ സംഘാംഗങ്ങള്‍ ഒരാഴ്ചയായി രാമേശ്വരത്തെത്തി കടലില്‍ പരിശീലനം നടത്തി വരികയായിരുന്നു.

ആന്ധ്രാ സ്വദേശികളായ കൊളബേബി സ്പന്ദന (19), ബോണ്‍ത അലംകൃതി(13), കലവക്കൊലു ജോണ്‍സ ന്‍ (16), പിടുരുശ്രീ ഗൗതാമ പ്രണവ് രാഹുല്‍ (18), കലവക്കൊലു കിങ് ജോര്‍ജ് (16), തെര്‍ളി സാത്വിക് (15) എന്നീ വിദ്യാര്‍ത്ഥികളാണ് നീന്തല്‍ സംഘത്തിലുള്ളത്.സാഹസിക നീന്തല്‍ താരമായ തുളസി ചൈതന്യ യുടെ നേതൃത്വത്തിലാണ് ഇവര്‍ പരിശീലനം നേടിയത്. പാക് കടലിടുക്ക് ഇതിനു മുന്‍പ് നീന്തിക്കടന്നിട്ടു ള്ള മലയാളിയായ എസ് പി മുരളീധരന്‍,വിശ്വനാഥന്‍ സത്യനാരായണ അടക്കമുള്ള നീന്തല്‍ താരങ്ങള്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചു.

മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന നീന്തല്‍ പ്രകടനമായിരുന്നു വിദ്യാര്‍ത്ഥികളുടേതെന്ന് മുഖ്യ സംഘടകനായ നീന്തല്‍ താരം എസ് പി മുരളീധരന്‍ പറഞ്ഞു. തുടക്കത്തില്‍ മികച്ച കാലാവസ്ഥ ആയിരു ന്നു എങ്കിലും അവസാന ഘട്ടത്തിലെ എതിര്‍ ദിശയിലേക്ക് ഉള്ള കാറ്റ് ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എ ന്നും നീന്തല്‍ താരങ്ങളോ ടൊപ്പം സഞ്ചരിച്ച അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.