നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ശ്രീരാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറാ ക്കിയതോടെ സര്‍ക്കാര്‍ നടത്തിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലകലക്ടറാക്കിയതില്‍ പ്രിതിഷേധിച്ച് കെയുഡബ്ല്യുജെ-കെഎന്‍ഇഎഫ് നേതൃത്വത്തില്‍ കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കേഴിക്കോട് : നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ശ്രീരാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറാ ക്കിയതോടെ സര്‍ക്കാര്‍ നടത്തിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ശ്രീരാം വെങ്കിട്ടരാമ നെ ആലപ്പുഴ ജില്ലകലക്ടറാക്കിയതില്‍ പ്രിതിഷേധിച്ച് കെയുഡബ്ല്യുജെ-കെഎന്‍ഇഎഫ് നേതൃത്വ ത്തില്‍ കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഏതു പോസ്റ്റിലേക്കും സര്‍ക്കാരിന് നിയമിക്കാം. പക്ഷെ ശ്രീറാമി നെപ്പോലുള്ളൊരാള്‍ ഒരു കൊലപാതകക്കേസില്‍ ആരോപണ വിധേയ നാണ്. അതും ഒരു മാധ്യമ പ്രവര്‍ത്തകനെ പാതിരാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസില്‍. പൊതു സമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സര്‍ക്കാര്‍ മനോഭാവം ഭരണ കൂട ധാര്‍ഷ്ട്യമാണ്. പൊതുസമൂഹത്തിന്റെ മുഖത്താണ് ഇത്തരമൊരു നടപടിയിലൂടെ സര്‍ക്കാര്‍ കരിവാരിതേച്ചിരിക്കുന്നത്. യുഡിഎഫും മുസ്‌ലിം ലീഗും ഇത്തരമൊരു നിയമനത്തെ ഒരുതരത്തി ലും അനുവദിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറ ഞ്ഞു.
കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി പി എസ് രാകേഷ്, പ്രസിഡന്റ് ഫിറോസ് ഖാന്‍, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, കെയുഡബ്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കെഎന്‍ഇഎഫ് ജില്ലാ വൈസ് പ്രസിഡന്റ് സി രതീഷ് കുമാര്‍, കെയുഡബ്ല്യുജെ. സംസ്ഥാന കമ്മിറ്റി അംഗം എം വി ഫിറോസ്, ജില്ലാ ട്രഷറര്‍ പി വി നജീബ് എന്നിവര്‍ സംസാരിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.