Breaking News

ശ്രീമതി ടീച്ചര്‍ വിളിച്ചു ; കോണ്‍ഗ്രസ് വിട്ട റോസക്കുട്ടി ടീച്ചര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎമ്മിലെത്തി

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് റോസക്കുട്ടി ടീച്ചര്‍.

കല്‍പ്പറ്റ : കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎമ്മിലെത്തി. സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ടീച്ചറുടെ തീരുമാനം. ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

റോസക്കുട്ടി ടീച്ചറിനെ ബത്തേരിയിലെ വീട്ടിലെത്തി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മധുരം നല്‍കിയായിരുന്നു റോസക്കുട്ടി ടീച്ചറിനെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് കോണ്‍ഗ്രസ് വിട്ടതെന്ന് റോസക്കുട്ടി വ്യക്തമാക്കിയിരുന്നു.സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഇത്തര ത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിലും വര്‍ഗീയ ശക്തികളെ നേരിടുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെടുകയാണെന്നും റോസക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ കൂടിവരികയാണ്.ഗ്രൂപ്പ് നേതാക്കളെ പ്രീതിപ്പെടുത്തിയാല്‍ ഏതു സ്ഥാനത്തും എത്താം എന്ന സ്ഥിതി യുണ്ട്. വയനാട്ടില്‍ ഇനി ഹൈക്കമാഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് സംശയമുണ്ട്. അതുകൊണ്ട് പാര്‍ട്ടിയില്‍ തുടരുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്ന് റോസക്കുട്ടി ചൂണ്ടിക്കാട്ടി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.