Breaking News

ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍; കൊല്ലപ്പെട്ട സുബൈറിന്റെ ബന്ധുവും അറസ്റ്റില്‍

ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്‍ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊലയാളി സംഘത്തിലെ ഇഖ്ബാല്‍ എന്നയാളാണ് പിടി യിലായത്. ഇയാള്‍ ക്കൊപ്പം കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയാസ് എന്നയാളും പിടിയിലായിട്ടുണ്ട്.

പാലക്കാട് : ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ര ണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊലയാളി സംഘത്തിലെ ഇഖ്ബാ ല്‍ എന്നയാളാണ് പിടിയിലായത്. പാ ലക്കാട് മേഖലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി. ഇയാ ള്‍ക്കൊപ്പം കൊലപാതകത്തി ന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയാസ് എന്നയാളും പിടിയിലായി ട്ടുണ്ട്.

ശ്രീനിവാസന്‍ വധം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ പൊലീസ് പി ടിയിലാവുന്നത്. ഗൂഡാലോന നടത്തിയതിലും കൃത്യത്തില്‍ പങ്കെടുത്തതിലും ഭാഗമാണ് ഇഖ്ബാല്‍. കൃ ത്യം നടത്താന്‍ എത്തിയ സംഘത്തിലെ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് ഇഖ്ബാല്‍ ആയിരുന്നു. ഇഖ്ബാ ലാണ് ഓപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ശനിയാഴ്ച പാലക്കാട് വിവിധ ഇട ങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇഖ്ബാല്‍ പിടിയിലായത്.

മൂന്ന് ബൈക്കുകളിലായാണ് ആറംഗ സംഘം ശ്രീനിവാസിനെ കൊലപ്പെടുത്താന്‍ എത്തിയത്. സംഘ ത്തിലെ മറ്റ് അഞ്ച് പേരെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായും ഇവരെ പിടികൂടാനുളള പരിശോ ധനകള്‍ സജീവമാണെന്നും ഐജി അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ തന്നെ പ്രതി കള്‍ കഴിയുന്നുണ്ടെന്നും ഇവര്‍ക്ക് സഹായമെത്തിക്കാന്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് 15 ന് രാത്രിയിലും 16ന് പുലര്‍ച്ചെയും കൊലപാതകത്തിന് ഇവര്‍ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങളുടെ ഗൂഢാലോചനയിലെ പ്രധാനിയാണ് പിടിയിലായിരിക്കുന്ന ഫ യാസ്. ഏപ്രില്‍ 16 ന് ഉച്ചയോടെയാണ് ശ്രീനിവാസിനെ മേലാമുറിയിലെ കടയില്‍ കയറി പ്രതികള്‍ വെട്ടി ക്കൊലപ്പെടുത്തിയത്. സു ബേറിന്റെ ബന്ധുവാണ് പിടിയിലായ ഫയാസ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.