Kerala

ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരന്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ബിജെപിക്കാരന്റെ മൂല്ല്യം ; രൂക്ഷവിമര്‍ശനമുയര്‍ത്തി വിജയരാഘവന്‍

പാലക്കാട് : മെട്രോമാന്‍ ഇ.ശ്രീധരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ആക്ടിംങ് സെക്രട്ടറി എ.വിജയരാഘവന്‍. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹ ത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്ല്യമേയുള്ളുവെന്നും സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ശ്രീധരന്‍ പറഞ്ഞതാണ് വിജയരാഘവനെ ചൊടിപ്പിച്ചത്.
വികസനം പാവപ്പെട്ടവര്‍ക്ക് വേണ്ടിയായതു കൊണ്ട് ശ്രീധരന്റെ ശ്രദ്ധയില്‍പ്പെട്ടു കാണില്ലെന്നും ശ്രീധരന്‍ രാഷ്ട്രീയക്കാരനായി മാറി എന്നുമാത്രമല്ല, സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രണ്ടര ലക്ഷം ആളുകള്‍ക്ക് മികച്ച വീടുണ്ടാക്കി കൊടു ത്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണ്. ആ വീടുകളൊക്കെ പാവപ്പെട്ടവന്റെ വീടുകളായതുകൊണ്ട് ശ്രീധരന്റെ ശ്രദ്ധയില്‍ പെട്ടുകാണില്ലെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രായക്കൂടുതല്‍ പ്രശ്നമല്ലെന്നും കൂടുതല്‍ പ്രായമെന്നാല്‍ കൂടുതല്‍ അനുഭവസമ്പത്താണെന്നും ശ്രീധരന്‍ വ്യക്തമാക്കി.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.