കൊച്ചി : ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ച കേസില്‍ പി.വി.അന്‍വര്‍ എംഎല്‍എക്കെതിരേ കേസെടുക്കാത്തതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസെടുക്കാത്തതില്‍ വിശദീകരണം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. എം.എല്‍.എക്കെതിരേ കേസെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നേരത്തെ ഉത്തരവിട്ടിരുന്നു.
ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി. എന്നാല്‍ 207 ഏക്കര്‍ ഭൂമി കൈവശമുണ്ടെന്ന് പി.വി.അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യാവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലാ കല്കടര്‍മാര്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനധികൃത ഭൂമി തിരിച്ചുപിടിക്കാനുള്ള നിര്‍ദേശം താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നല്‍കിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ഇരുനൂറ് ഏക്കറില്‍ ഒരു സെന്റ് ഭൂമി പോലും തിരിച്ചുപിടിക്കാനായിട്ടില്ല.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.