ദുബായ് : ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യത. ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ (കെവൈസി) വേണമെന്നതിൽ ബാങ്കുകൾ നിലപാടു കടുപ്പിച്ചു. ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ പുതുക്കുകന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധനയാണ്. ബാങ്കിൽ സമർപ്പിച്ച രേഖകൾ കാലാവധി തീർന്നാൽ പുതുക്കണം. ഒരു മാസം കഴിഞ്ഞിട്ടും വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട കാർഡുകൾ മരവിപ്പിക്കുകയും ഇതോടെ ബാങ്കിടപാടുകൾ തടസ്സപ്പെടുകയും ചെയ്യും.
കാലാവധിയുള്ള പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി പകർപ്പുകളാണ് ഇടപാടുകൾക്കുള്ള അടിസ്ഥാന രേഖ. ചില ഇടപാടുകൾക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശമ്പളപത്രവും ബാങ്കുകൾ ആവശ്യപ്പെടും. വിദേശികളുടെ വീസ കാലാവധി ബാങ്കുമായുള്ള ബന്ധം തുടരുന്നതിൽ പ്രധാന രേഖയാണ്. സ്വദേശികളായാലും വിദേശികളായാലും സമർപ്പിക്കുന്ന രേഖകൾ കാലാവധിയുള്ളതാകണം എന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചു.
സ്വദേശികൾക്ക് പാസ്പോർട്ടും വിദേശികൾക്ക് വീസ പതിച്ച പാസ്പോർട്ട് പകർപ്പും താമസ വിലാസവും ടെലിഫോൺ നമ്പറും നൽകിയാൽ ഇടപാടുകൾ സാധ്യമായിരുന്നെങ്കിൽ ഇപ്പോൾ സാക്ഷ്യപ്പെടുത്തിയ കെട്ടിട വാടകക്കരാർ വരെ ചില ബാങ്കുകൾ ആവശ്യപ്പെടുന്നുണ്ട്.ചില ബാങ്കുകൾ ജല – വൈദ്യുതി ബില്ലുകളും ആവശ്യപ്പെടുന്നു. സെൻട്രൽ ബാങ്ക് നൽകിയ മാർഗനിർദേശങ്ങൾ പ്രകാരമാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നാണ് ബാങ്കുകൾ പറയുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.