Film

ശൈലജ ടീച്ചര്‍ വെള്ളിത്തിരയില്‍ ; റിലീസിനൊരുങ്ങി ‘വെള്ളരിക്കാപ്പട്ടണം’

മുന്‍മന്ത്രിമാരായ കെ കെ ശൈലജയും,വി എസ് സുനില്‍കുമാറും ആദ്യമായി വെള്ളി ത്തിരയിലെത്തുകയാണ്. പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്തമായിരു ന്നു ‘വെള്ളരിക്കാപ്പടണ’ത്തിന്റെ ചിത്രീകരണം
–  പി ആര്‍ സുമേരന്‍

കൊച്ചി: സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ ഒരു പുതിയ ചിത്രം വരു ന്നു. മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ ‘വെള്ളിക്കാപ്പട്ടണം’ ഉടന്‍ പ്രേക്ഷകരിലേക്കെത്തും.

ഏറെ പുതുമയുള്ള ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഇതിവൃത്തമാണ് പ്രേക്ഷകരുമായി പങ്കുവെയ്ക്കു ന്നത്. അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയുണര്‍ത്തുന്ന വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍ മ ന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനില്‍കുമാറും ആദ്യമായിവെള്ളിത്തിരയിലെത്തുകയാ ണ്.  പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്തമായിരുന്നു ‘വെള്ളരിക്കാപ്പടണ’ത്തിന്റെ ചിത്രീ കരണം. ചുരുക്കം അണിയറപ്രവര്‍ത്തരെ മാത്രം ഏകോപിപ്പിച്ചായിരുന്നു സിനിമയുടെ ചിത്രീകര ണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ആവിഷ്‌ക്കരിച്ചത്.

രസകരമായ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ വെള്ളരിക്കാപ്പട്ടണം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കുന്ന ദൃശ്യഭംഗിയും മനോ ഹരങ്ങളായ പാട്ടുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നു. പുറത്തുവിട്ട ഗാനങ്ങള്‍ ഇതി നോടകം സംഗീതാസ്വാദകരുടെ മ നം കവര്‍ന്നുകഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ തരംഗമായി ആ ഗാനങ്ങള്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കു കയാണ്. ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ടെ ണ്ണം പ്രശസ്തഗാന രചയിതാവ് കെ ജയകു മാറും മൂ ന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറു പ്പുമാണ് രചിച്ചിരിക്കുന്നത്.

പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിന്റെ കഥയാണ് വെള്ളരിക്കാപ്പട്ടണത്തി ന്റെ കേന്ദ്രപ്രമേയമെന്ന് സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നു. കൃഷിയും അനുബന്ധ പ്രവര്‍ത്തന ങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പക്ഷേ കൃഷി മാത്രമല്ല സിനിമ പറയുന്നത്, ചെറു പ്പക്കാരുടെ സ്വതന്ത്ര ചിന്താ ഗതിയും സ്വയം കണ്ടെത്തുന്ന പുതുവഴിയിലൂടെ ജീവിത വിജയം നേടിയെ ടുക്കുന്ന അനുഭവങ്ങള്‍ കൂടി ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

സസ്‌പെന്‍സും ആക്ഷനുംത്രില്ലും ഒക്കെ പ്രേക്ഷകരെ രസിപ്പിക്കും വിധം സിനിമയിലുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒട്ടേറെ മു ഹൂ ര്‍ത്തങ്ങളും വെള്ളരിക്കാപ്പട്ടണത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും സംവിധായകന്‍ മനീഷ് കുറുപ്പ് ചൂണ്ടിക്കാ ട്ടി. വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളിലായിരുന്നു വെള്ളരിക്കാപ്പട്ടണത്തി ന്റെ ചിത്രീകരണം.

 

അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും

അഭിനേതാക്കള്‍: ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജ യന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദര്‍ ശ് ചിറ്റാര്‍, ദീപു നാ വായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ്. ബാനര്‍: മംഗലശ്ശേരില്‍ മൂവീസ്, സംവി ധാനം: മനീഷ് കുറുപ്പ്, നിര്‍മ്മാണം: മോഹന്‍ കെ കുറുപ്പ് ,ക്യാമറ: ധനപാല്‍, സംഗീതം: ശ്രീജി ത്ത് ഇടവന,ഗാനരചന: കെ ജയകുമാര്‍,മനീഷ് കുറുപ്പ്,

സംവിധാനസഹായികള്‍ : വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്: അനീഷ് വീഡി യോക്കാരന്‍, കളറിസ്റ്റ്: മഹാദേവന്‍, സി ജി വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍ : സുധീഷ് കരുനാഗ പ്പള്ളി, ടെക് സപ്പോര്‍ട്ട്: ബാലു പരമേശ്വര്‍, പി ആര്‍ ഒ : പി ആര്‍ സുമേരന്‍ (ഫോണ്‍ 9446190254), പരസ്യകല: കൃഷ്ണപ്രസാദ് കെ വി, സെക്കന്റ് യൂണിറ്റ് ക്യാമറ: വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍: ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം : ശങ്കര്‍ എന്നിവരാണ് വെള്ളരിക്കാപ്പട്ട ണത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.