അബൂദബി: ഈ വര്‍ഷത്തെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ അബൂദബിയിലെ അല്‍ വത്ബയില് അരങ്ങേറും. ഇതാദ്യമായി ആഴ്ച അടിസ്ഥാനത്തിലാണ് ഫെസ്റ്റിവലില്‍ പരിപാടികള്‍ നടത്തുന്നത്.
ആറായിരത്തിലേറെ ആഗോള സാംസ്കാരിക പരിപാടികളും 1000 പൊതു പ്രകടനങ്ങളും ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഉണ്ടാവും. 27 രാജ്യങ്ങള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. യു.എ.ഇയുടെ ഐക്യം പ്രദർശിപ്പിക്കുന്ന യൂനിയന്‍ മാര്‍ച്ചാണ് ഫെസ്റ്റിവലിന്റെ പ്രധാന പരിപാടികളിലൊന്ന്.
ഇതിനു പുറമേ ആഴ്ചതോറുമുള്ള കരിമരുന്ന് പ്രകടനങ്ങളും മ്യൂസിക്കല്‍ ഫൗണ്ടെയ്നും സംഗീതനിശകളും മറ്റ് ഷോകളും വേദിയിലുണ്ടാവും. ആദ്യമായാണ് മ്യൂസിക്കല്‍ ഫൗണ്ടെയ്ന് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഫെസ്റ്റിവൽ എഡിഷനിൽ പുതുവര്‍ഷപ്പിറവിയുടെ ആഘോഷഭാഗമായി നടത്തിയ പരിപാടികള്‍ തകര്‍ത്തത് നാല് ലോകറെക്കോഡുകളാണ്. കരിമരുന്ന് പ്രകടനം, 60 മിനിറ്റ് നീണ്ട ഡ്രോണ്‍ ഷോ എന്നിവയാണ് ലോക റെക്കോഡുകളിട്ടത്.
കരിമരുന്ന് പ്രകടനം മാത്രം മൂന്ന് റെക്കോഡുകള്‍ സൃഷ്ടിച്ചപ്പോള്‍ 5000 ഡ്രോണുകള്‍ തീര്‍ത്ത ആകാശവിസ്മയം ഒരു ലോക റെക്കോഡ് തിരുത്തിയെഴുതി. ഏറ്റവും വലിയ ആകാശ ലോഗോ എന്ന റെക്കോഡാണ് ഡ്രോണ്‍ ഷോയിലൂടെ സംഘാടകര്‍ സ്ഥാപിച്ചത്. കൂറ്റന്‍ പക്ഷിയുടെ രൂപമാണ് ഡ്രോണുകള്‍ ആകാശത്ത് വരച്ചത്. വലിപ്പം, സമയം, ആകൃതി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് കരിമരുന്ന് പ്രകടനം ലോക റെക്കോഡിട്ടത്.
എമിറേറ്റ്സ് ഫൗണ്ടെയ്ന്, ഗ്ലോവിങ് ടവേഴ്സ് ഗാര്ഡന്, ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ വിവിധ പവലിയനുകള്‍ എന്നിവിടങ്ങളില്‍ അടക്കം വിപുലമായ പുതുവര്‍ഷാഘോഷ പരിപാടികളാണ് അബൂദബിയില്‍ സംഘടിപ്പിച്ചിരുന്നത്.സാംസ്കാരിക, വിനോദ, സാമൂഹിക, കായിക പരിപാടികള്‍ മേളയുടെ ഭാഗമാണ്.
ദേശീയ പൈതൃകം സംരക്ഷിക്കുക, ഇമാറാത്തി നാഗരികതയുടെ ആഴം ഉറപ്പിക്കുക, ഭാവിതലമുറകളിലേക്ക് രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പകരുക തുടങ്ങിയ പ്രധാന സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഫെസ്റ്റിവല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹെറിറ്റേജ് വില്ലേജ്, ഇമാറാത്തി സിവിലൈസേഷന്‍സ് പവലയിനുകള്, ഫണ്‍ ഫെയര്‍ സിറ്റി, ചില്‍ഡ്രന്‍സ് സിറ്റി, ആര്‍ട്ട് ഡിസ്ട്രിക്ട്, ഗോ കാര്‍ട്ടിങ് മത്സരങ്ങള്‍, ക്രേസി കാര്‍, ഗ്ലോ ആന്‍ഡ് ഫ്ലവര്‍ ഗാര്ഡന്, സെല്‍ഫി സ്ട്രീറ്റ്, ഡെസര്‍ട്ട് മ്യൂസിയം തുടങ്ങിയ ഇടങ്ങളിലെ പ്രദര്‍ശനങ്ങളും ഷോകളുമൊക്കെ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.