Breaking News

ശൈ​ഖ് ഫൈ​സ​ൽ മ്യൂ​സി​യം : ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫുട്ബോളിന്റെ ഓ​ർ​മ​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക ഗാ​ല​റി.!

ദോഹ: മനോഹരമായ സ്വപ്നംപോലെ കടന്നുപോയൊരു ഓർമയാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ. പതിറ്റാണ്ടുകളായി ഒരു രാജ്യവും ജനങ്ങളും കഠിനാധ്വാനം ചെയ്ത് ഏറ്റവും മനോഹരമായ കളിയുത്സവമായി സാക്ഷാത്കരിച്ച ഫിഫ ലോകകപ്പ് ഫുട്ബോൾ കൊടിയിറങ്ങിയപ്പോൾ ഒന്നര വർഷത്തിലേറെയായി. കാൽപന്തുലോകം അടുത്ത ഫുട്ബോൾ മേളക്കായി അമേരിക്കൻ നാടുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങി യിരിക്കുന്നു. എന്നാൽ, ഖത്തറിന്റെയും അറബ് മേഖലയുടെയും ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത നാഴികക്കല്ലായി 2022 ഫിഫ ലോകകപ്പ് അവശേഷിക്കുമെന്നതിൽ സംശയമില്ല. ദോഹയും അൽ വകറയും ലുസൈലും ഉൾപ്പെടെ ഖത്തറിലെ തെരുവുകൾ ലോകകപ്പിന്റെ ഒരുപാട് കഥകൾ ഇപ്പോഴും പറ യുന്നുണ്ട്. ദോഹ കോർണിഷും സൂഖ് വാഖിഫും ലുസൈൽ ബൊളെവാഡും മുതൽ ദോഹ മെട്രോയും സ്റ്റേഡിയങ്ങളും വരെ ലോകകപ്പിന്റെ വീരകഥകൾ പങ്കുവെക്കുന്ന ഇടങ്ങളാണ്.

എന്നാൽ, ഇവക്കൊപ്പം ലോകകപ്പ് ഫുട്ബോളിന്റെ ഓർമകളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി കാഴ്ചക്കാരെ സ്വീകരിക്കുന്ന ഒരു കേന്ദ്രമുണ്ട് ഖത്തറിൽ. ലോകചരിത്രം മൂന്ന് കൂറ്റൻ കെട്ടിടങ്ങളിലായി വിശാലമായി സൂക്ഷിക്കുന്ന ദോഹയിൽനിന്ന് 22 കി.മീ അകലെയുള്ള ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി മ്യൂസി യം. നാണയങ്ങളും തോക്കുകളും കാറും പഴയകാല പാത്രങ്ങളും ആയുധങ്ങളും മുതൽ എണ്ണിയാൽ തീ രാത്ത ചരിത്ര ശേഷിപ്പുകളുടെ കലവറയായ മ്യൂസിയത്തിലെ നവാഗതരാണ് ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഓർമകളടങ്ങിയ പ്രത്യേക ഗാലറി. ലോകകപ്പിന് ശേഷം ഖത്തർ സന്ദർശിക്കുന്നവരാണെങ്കിൽ തീർ ച്ചയായും കണ്ടിരിക്കേണ്ട ഒരു മ്യൂസിയം എന്ന നിലയിലാണ് ഈ പ്രത്യേക മേഖല സജ്ജീകരിച്ചിരിക്കുന്നത് .


ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ ഓർമകളും ചില്ലു ഗാലറികളിൽ അടുക്കും ചിട്ടയോടെ സന്ദർശകരെ കാത്തിരിക്കുകയാണ് ശൈഖ് ഫൈസൽ മ്യൂസിയത്തിലെ ഈ ഭാഗം. ലോകകപ്പ് സുവനീറുകളായി പുറത്തിറക്കിയതെല്ലാം ഇവിടെയുണ്ട്. മാച്ച് പന്തുകളും അവയുടെ ചെറു പതിപ്പുകളും മുതൽ ഓരോ മത്സരവും അടയാളപ്പെടുത്തിയ ട്രോഫിയുടെ ചെറു മാതൃകകൾ, മാച്ച് ടിക്കറ്റുകളുടെ കടലാസ് പതിപ്പ്, ഓരോ മത്സരവും രേഖപ്പെടുത്തിയ കോർപറേറ്റ് ബോക്സ് ടിക്കറ്റ്, ഹയ്യാ കാർഡുകൾ, ഓരോ സ്റ്റേഡിയങ്ങളുടെയും മാതൃകകൾ, കോർപറേറ്റ് ബോക്സുകളിൽ നിന്നുള്ള സ്റ്റേഡിയം ചിത്രം പതിച്ച മെറ്റൽ സുവനീറുകൾ, വിവിധ രാജ്യങ്ങളുടെ ആം ബാൻഡ്, തൊപ്പി, കണ്ണട, വിവിധ വലിപ്പത്തിലെ ലോകകപ്പ് ട്രോഫികൾ, വിവിധ ദേശീയ ടീമുകളുടെ കൈയൊപ്പ് പതിച്ച ജഴ്സികൾ, ലോകകപ്പ് വേളയിൽ മ്യൂസിയം സന്ദർശിച്ച ടീമുകളും താരങ്ങളും ഒപ്പിട്ടു നൽകിയ ജഴ്സികൾ, ലോകകപ്പ് മുദ്രകളുടെയും ഭാഗ്യചിഹ്നങ്ങളുടെയും വിശാലമായ ശേഖരം അങ്ങനെ ഖത്തർ വർഷങ്ങളായി ആസ്വദിച്ച ലോകകപ്പ് ഉത്സവനാളുകളിലേക്കുള്ള തിരിച്ചു പോക്ക് ഒരുക്കിയിരിക്കുകയാണ് ശൈഖ് ഫൈസൽ മ്യൂസിയത്തിലെ ഈ ഗാലറി.


കാഴ്ചകൾക്കൊടുവിലായി ഡീഗോ മറഡോണ ഒപ്പിട്ടു നൽകിയ നാപോളി ക്ലബിന്റെ ജഴ്സിയും നെതർലൻഡ്സ് സൂപ്പർതാരം വെസ്ലി ഡറിന്റെ സന്തോഷം പങ്കുവെച്ച ജഴ്സിയുമെല്ലാം ഫുട്ബാളിന്റെ ആവേശം പകരുന്ന കാഴ്ചയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡോ, ഹെക്ടർ മൊറിനോ, ബോക്സിങ് ഇതിഹാസം മുഹമ്മദലി എന്നിവരുടെ കൈയൊപ്പോടുകൂടിയ വസ്തുക്കളും ഇവിടെയുണ്ട്. മ്യൂസിയം സ്ഥാപകൻ കൂടിയായ ശൈഖ് ഫൈസലിന്റെ അപൂർവമായ ശേഖരങ്ങളാണ് സന്ദർശകർക്കുള്ള കാഴ്ചയായി സജ്ജീകരിച്ചത്.


ലോകകപ്പ് ഓർമകളിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്ന കാഴ്ചയാണ് മ്യൂസിയം സമ്മാനിച്ചതെന്ന് സന്ദർശകരും സാക്ഷ്യപ്പെടുത്തുന്നു. ഏറെ ആവേശത്തോടെയായിരുന്നു ലോകകപ്പിലേക്കുള്ള ഓരോ ദിവസത്തിനായും കാത്തിരുന്നത്. ഒടുവിൽ ആ ദിവസങ്ങൾ ഉത്സവകാലം പോലെ വേഗത്തിൽ കടന്നുപോയി. ഇവിടെ ശൈഖ് ഫൈസൽ മ്യൂസിയത്തിലെ കാഴ്ചയിലൂടെ നടന്നു നീങ്ങുമ്പോഴാണ് ലോകകപ്പ് സുവനീറുകളുടെ വമ്പൻ ശേഖരവും കാണുന്നത്. ആ കളിക്കാലത്തിന്റെ ഓർമകൾ വീണ്ടും തിരികെയെത്തിയപോലെ’-മ്യൂസിയത്തിലെത്തിയ സന്ദർശകന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. അൽ ശാഹനിയയിലെ ശൈ ഖ് ഫൈസൽ മ്യൂസിയത്തിലേക്ക് ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും സന്ദർശനം അനുവദിക്കുന്നതാണ്. 13 മുതൽ 22 വരെ പ്രായമുള്ളവർക്ക് 30 റിയാലും മുതിർന്നവർക്ക് 50 റിയാലുമാണ് ടിക്കറ്റ് നിരക്ക്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.