ദുബായ് • പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച റീഫിൽ വഴി 40 ലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനായെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് കാനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. പാർക്കുകൾ, ബീച്ചുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് റീഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചത്.
ദുബായുടെ മികച്ച പരിസ്ഥിതി സൗഹൃദ മാതൃകയാണിതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളം ആവശ്യമുള്ളവർക്ക് കുപ്പിയുമായെത്തി ശുദ്ധജലം ശേഖരിക്കാനുള്ള സൗകര്യമാണ് റീഫിൽ സ്റ്റേഷനിലുള്ളത്. ഓരോ തവണയും വെള്ളം കുടിച്ച് കുപ്പി ഉപേക്ഷിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലാണ് 40 ലക്ഷം കുപ്പികൾക്കു തുല്യമായ സംരക്ഷണം ഉണ്ടായതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.