Home

ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുമോ ? ; തീരുമാനം ഇന്ന് മന്ത്രിസഭ യോഗത്തില്‍

ഒരു വര്‍ഷമായി സര്‍വീസിന് പുറത്ത് നില്‍ക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കുന്ന സാ ഹചര്യത്തിലാണ് തീരുമാനം.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി.സെക്രട്ടറിയുമായി രുന്ന എം.ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാന മെടുക്കും. ഒരു വര്‍ഷമായി സര്‍വീസിന് പുറത്ത് നില്‍ക്കുന്ന ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാ വധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ശിവശങ്കറിനെതിരെ ഇ.ഡിയുടെ നടപടിയില്‍ കോടതിയില്‍ കേസുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബ ര്‍ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്ത ത്. തുടര്‍ന്ന് ആരോഗ്യ പ്രശ്നം പരിഗണിച്ച് 98 ദിവസ ത്തിന് ശേഷം ജനുവരി 25ന് ജാമ്യം നല്‍കി. കസ്റ്റംസ് കേസില്‍ അതിന് മുന്നേ ജാമ്യം ലഭിച്ചു. സ്വര്‍ ണ്ണകടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും സരിതും നടത്തിയ എല്ലാ നീക്കങ്ങളും കോണ്‍സു ലേറ്റ് ഇടപാടുകളും ശിവശങ്കറിന് അറിയാമെന്നതില്‍ കസ്റ്റംസ് ഉറച്ചു നില്‍ക്കുകയാണ്.

ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനം. ഐഎഎസ് ഉദ്യോഗസ്ഥനെ ദീര്‍ഘ നാളത്തേക്ക് സസ്പെന്‍നില്‍ നിര്‍ത്താനാവില്ല എന്ന തും ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകള്‍ കോടതിയിലെത്താത്ത സാഹചര്യത്തിലും അ നുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ പ്രതിഷേധം കൂടി മുന്‍കൂട്ടി കണക്കിലെടുത്താകും തീരുമാനം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

6 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.