Breaking News

ശി​ഫ അ​ൽ ജ​സീ​റ​യി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്; ‘ശി​ഫ- 16’

കുവൈത്ത് സിറ്റി: 16-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുമായി ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഫർവാനിയ സെന്റർ ‘ശിഫ- 16′ എന്ന പേരിൽ ലുലു എക്സ്ചേഞ്ചുമായി ചേർന്നാണ് ആനുകൂല്യങ്ങൾ. ഇതിന്റെ ഭാഗമായി ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് ശിഫ അൽ ജസീറ ഫർവാനിയ സെന്ററിൽ എക്സ്ക്ലൂസീവ് ഓഫറുകൾ ലഭിക്കും.ഫർവാനിയ ഏരിയയിലെ ലുലു എക്സ്ചേഞ്ച് ശാഖകളിൽനിന്ന് ഇടപാട് നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് ശിഫ അൽ ജസീറ ലോയൽറ്റി കാർഡ് ലഭിക്കും. ഇതുമായി ശിഫ അൽ ജസീറ ഫർവാനിയ സെന്ററിലെത്തുന്നവർക്ക് കൺസൽട്ടേഷൻ, ലാബ് ടെസ്റ്റ്, റേഡിയോളജി, കുത്തിവെപ്പുകൾ, നടപടിക്രമങ്ങൾ എന്നിവയിലും മറ്റും എക്സ് ക്ലൂസീവ് കിഴിവുകൾ ലഭിക്കും. ഫർവാനിയയിലെ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ മാത്രമാണ് ഓഫർ ലഭ്യമാകുക. കൂടുതൽ വിവരങ്ങൾ 60749749 (വാട്സാപ്), 24734000 നമ്പറുകളിൽ ലഭിക്കും.
ശിഫ അൽ ജസീറയുമായുള്ള സഹകരണം തങ്ങളുടെ ഉപഭോക്താക്കൾക്ക് കാര്യമായ നേട്ടങ്ങൾ നൽകുമെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് രംഗ്ര പറഞ്ഞു. ലുലു എക്സ്ചേഞ്ച് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ശിഫ അൽ ജസീറ ഓപറേഷൻസ് ഹെഡ് അസീം സേട്ട് സുലൈമാൻ, മാർക്കറ്റിങ് മാനേജർ മോന ഹസ്സൻ, പബ്ലിക് റിലേഷൻസ് ഒഫീസർ കെ.ടി.സമീർ ലുലു എക്സ്ചേഞ്ച് പബ്ലിക് റിലേഷൻസ് ഒഫീ സർ ഫെഷാസ് അഹമ്മദ് ഫസൽ, സുബഹീർ തയ്യിൽ, നിർമൽ സിംങ്, ഇബ്രാഹിം അൽ സയ്യിദ് അൽബ ദാവി എന്നിവർ ചേർന്ന് ഓഫർ പോസ്റ്റർ പ്രകാശനം ചെയ്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.