Home

ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന സംഭവം; ആറുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അ ഹമ്മദലി എപി, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഷാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്

കാസര്‍കോട് : മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അ ഹമ്മദലി എപി, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഷാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. 59 വിദ്യാര്‍ഥികള്‍ ക്കും മൂന്ന് അധ്യാപകര്‍ക്കും പാചക ത്തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ജുവനൈല്‍ നിയമം ഉള്‍ പ്പെടെ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

19 വിദ്യാര്‍ഥികളെയും അധ്യാപകരെയും മംഗളൂരുവിലെ ആശുപത്രികളിലും മറ്റുള്ളവരെ കാസര്‍ കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരു തരമല്ല. ബേക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച പകല്‍ 2.15നാണ് അപകടം. ടിന്‍ഷീറ്റും മുളയും കമ്പി ത്തൂണും ഉപയോഗിച്ച് സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ച പന്തല്‍ പൊളിഞ്ഞു വീഴുകയായിരുന്നു.

പന്തലിനടിയില്‍ കുടങ്ങിയ വിദ്യാര്‍ഥികളെ അധ്യാപകരും നാട്ടുകാരുമാണ് രക്ഷപ്പെടുത്തിയത്. മഞ്ചേശ്വരം പൊലീസും ഉപ്പള അഗ്‌നിരക്ഷാനിലയം ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.