Breaking News

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍, മരണകാരണം ‘ഹൃദയസ്തംഭനം’

വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിയില്‍ കാലതാമസം നേരിട്ട വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്ക് വ്യത്യസ്ത നിലപാട്

തിരുവനന്തപുരം :  വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിക്കു ശേഷം രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മരിച്ച രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു.

വൃക്കയുമായി കൊച്ചിയില്‍ നിന്നും മൂന്നു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിയെങ്കിലും രോഗിയുടെ ഡയാലിസിസ് തീര്‍ന്നിരുന്നില്ലെന്നും തുടര്‍ന്ന് എട്ടര മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചതായും ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം രോഗി നിരീക്ഷണത്തിലായെന്നും പക്ഷേ, രാവിലെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി രോഗി മരിക്കുകയായിരുന്നുവെന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

ശസ്ത്രക്രിയക്ക് കാലതാമസമുണ്ടായെന്ന ആരോപണം അന്വേഷിച്ച് കണ്ടെത്തെയെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നു.

അതേസമയം, വൃക്കരോഗിയായ സുരേഷിനെ വൃക്ക കൊച്ചിയില്‍ നിന്നും എത്തുമെന്ന് ഉറപ്പായതോടെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നമാണ് മരണകാരണമെന്ന് ഡോക്ടര്‍മാരില്‍ ചിലര്‍ തങ്ങളെ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

അതേസമയം, ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ ഉടനെ ഡോക്ടമാരല്ലാത്ത രണ്ടു പേര്‍ വൃക്കയുള്ള പെട്ടിയുമെടുത്ത് പരക്കം പായുകയായിരുന്നുവെന്നും ഓപറേഷന്‍ തീയ്യറ്റര്‍ എവിടെ എന്ന് അറിയാതെ ഇവര്‍ പല സ്ഥലത്തും പോയത് ആശയക്കുഴപ്പമുണ്ടാക്കിയതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിക്കും,

എന്നാല്‍, ഇത്രയും ദൂരം കുറഞ്ഞ സമയം കൊണ്ട് ചി്ട്ടയായ ഏകോപനത്തിലൂടെ തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ വൃക്കയടങ്ങിയ പെട്ടി സ്വീകരിക്കാന്‍ ആരും മെഡിക്കല്‍ കോളേജില്‍ ഉണ്ടാകാതിരുന്നത് വലിയ വീഴ്ചയായാണ് ബന്ധുക്കള്‍ കാണുന്നത്.

ക്കാരണത്താലാണ് പെട്ടിയുമായി ഇവര്‍ പല സ്ഥലങ്ങളിലും ചെന്നത്. കൃത്യമായ നിര്‍ദ്ദേശം നല്‍കി പെട്ടി സ്വീകരിക്കുകയും ഡയാലിസിസ് നേരത്തെ തുടങ്ങുകയും ചെയ്തിരുന്നുവെങ്കില്‍ വിലപ്പെട്ട നാലു മണിക്കൂര്‍ പാഴാകുകയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.