Breaking News

ശമ്പളവും പെന്‍ഷനും നല്‍കാന്‍ 71,393 കോടി; പ്രതീക്ഷിക്കുന്നത് വലിയ ധനഞെരുക്കമെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലൂടെ ഏറ്റെടുക്കേണ്ടി വന്ന ബാധ്യ തയ്ക്കു പുറമേയാണ് കെഎസ്ആര്‍ടിസിക്കു സഹായമായി നല്‍കേണ്ടി വന്ന തുക. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 3376.88 കോടി കെഎസ്ആര്‍ടിസിക്ക് അനുവദിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 1325.77 കോടി രൂപ അനുവദിച്ചതായും ധന മന്ത്രി

തിരുവനന്തപുരം : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വലിയ ധനഞെരുക്കമാണ് പ്രതീക്ഷിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.റവന്യൂ കമ്മി ഗ്രാന്റ് ഇനത്തില്‍ ഈ വര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി രൂപയാണ് കുറവുണ്ടാവും. ഇതിനു പുറമേ ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്ത ലാക്കിയ വകയില്‍ 5700 കോ ടി രൂപ കുറവുണ്ടാവും. കടപരിധിയിലെ കുറവു മൂലം അയ്യായിരം കോടി രൂ പയുടെ വിഭവ നഷ്ടം പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രം നിശ്ചയിക്കുന്ന ഒട്ടും അയവില്ലാത്തതും കര്‍ശനവുമായ പരിധിക്കപ്പുറം കടക്കാന്‍ ഇന്നത്തെ നില യില്‍ സംസ്ഥാനത്തിന് കഴിയില്ല. കേന്ദ്രത്തിന്റെ ധനകാര്യ യാഥാസ്ഥിതികത്വം കേരളത്തിന്റെ ബദല്‍ വി കസന മാതൃക നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടിവന്നത് 71,393 കോടി രൂപയെ ന്ന് ബജറ്റ് രേഖകള്‍. 2020-21ല്‍ ഇത് 46,754 കോടിയായിരുന്നു. ശമ്പള പരിഷ്‌കരണത്തിലൂടെ സര്‍ ക്കാരി ന് 24,000 കോടിയുടെ അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നെന്നും ബജറ്റ് വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലൂടെ ഏറ്റെടുക്കേണ്ടി വന്ന ബാധ്യതയ്ക്കു പുറമേയാണ് കെഎസ്ആര്‍ടിസിക്കു സഹായമായി നല്‍കേണ്ടി വന്ന തുക. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 3376.88 കോടി കെഎസ്ആര്‍ടിസിക്ക് അനുവദിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 1325.77 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.