വോട്ട് ചെയ്ത ശേഷം നടത്തിയ പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുമാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാ സികളും തമ്മിലുള്ള മത്സരമായി ചിത്രീകരിക്കാന്‍ ജി സുകുമാരന്‍ നായര്‍ ശ്രമിച്ചുവെന്നാണ് മന്ത്രിയുടെ പരാതി
തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മന്ത്രി എകെ ബാലനാണ് പരാതി നല്‍കിയത്. വോട്ട് ചെയ്ത ശേഷം നടത്തിയ പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുമാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാ സികളും തമ്മിലുള്ള മത്സരമായി ചിത്രീകരിക്കാന്‍ ജി സുകുമാരന്‍ നായര്‍ ശ്രമിച്ചുവെന്നാണ് മന്ത്രിയുടെ പരാതി.
സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമൂഹ്യനീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാരുണ്ടാകണം. കുറച്ചുകാലമായി വിശ്വാസികള്‍ക്ക് പ്രതിഷേധമുണ്ട്. അതിപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടുതു പക്ഷം ഭരിക്കുമ്പോള്‍ വിശ്വാസം എന്ന വാക്ക് മിണ്ടാന്‍ പാടില്ലെന്നാണോ അര്‍ഥമെന്ന് പരാതിയെക്കുറിച്ച് പ്രതികരണം തേടിയ വാര്‍ത്താ ചാനലിനോട് ജി സുകുമാരന്‍ നായര്‍ ചോദിച്ചു. വിരട്ടല്‍ വേണ്ട, വിശ്വാസം ജീവവായുവാണ്. അതിനെ തൊടാന്‍ ആര് ശ്രമിച്ചാലും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.