Home

പശ്ചിമബംഗാളില്‍ റെക്കോഡ് വോട്ടിങ് ; ആദ്യത്തെ അഞ്ചു മണിക്കൂറില്‍ 35 ശതമാനം

പശ്ചിമബംഗാളിലെ മൂന്നാം ഘട്ടത്തില്‍ 31 സീറ്റുകളിലേക്കുള്ള വോട്ടിങാണ് നടക്കുന്നത്. മൂന്ന് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് ബൂത്തി ലെത്തുന്നത്.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ റെക്കോഡ് വോട്ടിങ്. ആദ്യത്തെ അഞ്ചുമണിക്കൂറില്‍ മാത്രം 35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മുതല്‍ നല്ല തിരക്കാണ് ഗ്രാമീണ മേഖലയിലും നഗരങ്ങളിലും.

പശ്ചിമബംഗാളിലെ മൂന്നാം ഘട്ടത്തില്‍ 31 സീറ്റുകളിലേക്കുള്ള വോട്ടിങാണ് നടക്കുന്നത്. മൂന്ന് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് ബൂത്തി ലെത്തുന്നത്. ഹൂഗ്ലിയിലെ എട്ട് മണ്ഡലങ്ങളിലേയും ഹൗറയിലെ ഏഴ് മണ്ഡലങ്ങളിലേയും സൗത്ത് 24 പര്‍ഗാനാസിലെ 16 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 205 സ്ഥാനാര്‍ത്ഥികളാണ് വോട്ട് തേടുന്നത്. മണ്ഡലങ്ങളിലെ സുരക്ഷയ്ക്കായി 832 കമ്പനി സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

പലയിടത്തുമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് എട്ടു ഘട്ടമാക്കാന്‍ കമ്മീഷന്‍ തീരുമാനമെടുത്തത്. രണ്ടാം ഘട്ടത്തില്‍ മമതാബാനര്‍ജിയും എതിരാളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി അടക്കമുളളവരാണ് ജനവിധി തേടിയത്. ഇരുവരും മത്സരിച്ച നന്ദിഗ്രാമില്‍ ഉള്‍പ്പെടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കുറി ഇരട്ടി ജാഗ്രതയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.