Kerala

ശബരിമല യുവതി പ്രവേശനം : യെച്ചൂരിയുടെ നിലപാട് തള്ളാന്‍ കടകംപള്ളിക്ക് ധൈര്യമുണ്ടോ ? മന്ത്രിയെ വെല്ലുവിളിച്ച് ഡോ. എസ്.എസ്. ലാല്‍

കഴിഞ്ഞ ദിവസം കടകംപള്ളി നടത്തിയ ക്ഷമാപണത്തില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അദ്ദേഹം സീതാറാം യെച്ചൂരിയെ പരസ്യമായി തള്ളിപ്പറയണം. കഴക്കൂട്ടത്ത് ശബരിമല വിഷയം ചര്‍ച്ചയാകുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ ദേവസ്വം മന്ത്രി എന്ന നിലയില്‍ കടകംപള്ളി മണ്ഡലത്തില്‍ നടത്തിയ ക്ഷമാപണം തട്ടിപ്പാണെന്നും ഡോ. എസ്.എസ് ലാല്‍

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ നിലപാട് കടകംപള്ളി സുരേന്ദ്രന് തള്ളാനാകുമോ എന്ന് കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.എസ്.എസ്. ലാല്‍.അങ്ങനെയെങ്കില്‍ കഴിഞ്ഞ ദിവസം കടകംപള്ളി നടത്തിയ ക്ഷമാപണത്തില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അദ്ദേഹം സീതാറാം യെച്ചൂരി യെ പരസ്യമായി തള്ളിപ്പറയണം. കഴക്കൂട്ടത്ത് ശബരിമല വിഷയം ചര്‍ച്ചയാകുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ ദേവസ്വം മന്ത്രി എന്ന നിലയില്‍ കടകംപള്ളി മണ്ഡലത്തില്‍ നടത്തിയ ക്ഷമാപണം തട്ടിപ്പാണെന്നും ഡോ. എസ്.എസ് ലാല്‍ പറഞ്ഞു

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. നേരത്തെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നുമാണ് യെച്ചൂരിയുടെ പ്രതികരണം.

ഇതോടെ ശബരിമല വിഷയത്തില്‍ സര്‍ക്കാരും മന്ത്രി കടകംപള്ളി സുരേന്ദ്രനും വീണ്ടും കേരളത്തിലെ വോട്ടര്‍മാരെ പറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡോ. എസ്.എസ് ലാല്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.