Kerala

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍ ; കെ. സുധാകരന്‍ ഉള്‍പ്പെടെ അരഡസന്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് പി.സി. ചാക്കോ

കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി സുധാകരന്‍ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്തമാക്കി

ഡല്‍ഹി : സംസ്ഥാനത്തെ അരഡസന്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയില്‍ ചേരുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിടുമെന്ന് കഴിഞ്ഞ ദിവസം എന്‍സിപിയില്‍ ചേര്‍ന്ന പി.സി ചാക്കോ വെളിപ്പെടുത്തി.സ്ഥാനാര്‍ ത്ഥി നിര്‍ണയത്തിലുണ്ടായ ഗ്രൂപ്പ് വീതംവെപ്പില്‍ കെ സുധാകരന്‍ കടുത്ത അസ്വസ്ഥതയിലാണ്.

കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി സുധാകരന്‍ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്തമാക്കി.കെ. സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാമെന്നും പി സി ചാക്കോ പറഞ്ഞു.

തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രേരണയാകും. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഇപ്പോള്‍ ഹൈക്കമാന്റില്ല. ഹൈക്കമാന്റ് പറഞ്ഞാല്‍ കേള്‍ക്കുന്ന കാലം മാറി. കെസി വേണുഗോപാല്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും നടക്കു മെന്ന് കരുതുന്നില്ല. ഇന്നലെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ പി. സി ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് പി. സി ചാക്കോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്.

ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ബാലശങ്കറില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. ബാലശങ്കര്‍ പറഞ്ഞതിലെ ശരിതെറ്റുകള്‍ അറിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.