പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മേല്‍ശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു.
ഉഷപൂജയ്ക്ക് ശേഷമായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. നിലവില്‍ ലക്ഷ്മിനട ക്ഷേത്രത്തിലെ പൂജാരിയാണ്. അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാര്‍ നമ്പൂതിരി ആയിരിക്കും. കോഴിക്കോട് സ്വദേശിയാണ് വാസുദേവന്‍ നമ്പൂതിരി. നറുക്കെടുപ്പില്‍ പതിമൂന്നാമതായാണ് വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. പന്തളംകൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വര്‍മ (ശബരിമല), വൈഷ്ണവി (മാളികപ്പുറം) എന്നിവരാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്.
ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. തുലാമാസ പൂജകള്‍ക്ക് ശേഷം 21 ന് രാത്രി പത്തിന് നട അടയ്ക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.