Breaking News

ശബരിമല നടതുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍,പമ്പാ സ്നാനം അനുവദിക്കില്ല

പ്രതികൂലകാലാവസ്ഥയിലും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു ശബരിമല നടതുറ ന്നു.നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്പോള്‍ മുതല്‍ ദര്‍ശനത്തിനാ യി തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്നു കടത്തിവിടും

പത്തനംതിട്ട: പ്രതികൂലകാലാവസ്ഥയിലും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു ശബ രിമല നടതുറന്നു.മേല്‍ശാന്തി വികെ ജയരാജ് പോറ്റി, കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നടതുറന്ന് ദീപം തെളിച്ചത്. നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്പോള്‍ മുതല്‍ ദര്‍ശനത്തിനായി തീര്‍ത്ഥാട കരെ നിലയ്ക്കലില്‍ നിന്നു കടത്തി വിടും.ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു സന്നിധാനം.വലിയ മഴയാണ് സന്നിധാനത്ത് നടതുറക്കുന്ന സമയത്ത് ഉണ്ടായിരുന്നത്.

ജില്ലയിലാകെ ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്തമഴ ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങളില്‍ പലതി ലും മാറ്റങ്ങള്‍ വരുത്തി. നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ പ്രവേശിക്കുന്നത് ഇന്നത്തെ അവ സ്ഥയില്‍ പ്രയാസം സൃഷ്ടിക്കുമെന്നും മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തി ന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യതയില്‍ കുറവു വരുമെന്നും അതിനാല്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗം തീരുമാനിക്കുകയായിരുന്നു.

8000 ആളുകളാണ് ആദ്യദിവസത്തെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പ്രതിദിനം 30000 തീര്‍ ത്ഥാടകരെ പ്രവേശിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും കനത്ത മഴയുടെ പശ്ചാത്തല ത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.ജലനിരപ്പ് അപക ടകര മായതിനാല്‍ പമ്പാ സ്നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിര്‍ദേശമുണ്ട്. നില യ്ക്കലില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്പോട്ട് ബുക്കിങ് നിര്‍ത്തും.വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.