അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗൺസില്‍. ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി ലഭിക്കുക.
രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31നാണ് ചെറിയ പെരുന്നാളെങ്കില്‍ അവധി ഏപ്രില്‍ രണ്ട് വരെ നീളുമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനാണ് യുഎഇയിൽ റമദാന്‍ വ്രതം ആരംഭിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.