Breaking News

ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ച് സര്‍ക്കാര്‍; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ഡയറക്ടര്‍ ഉടന്‍

പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കും.ഡയറക്ടറെ തീരുമാനിക്കുന്നതിനായി മൂന്നം ഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡോ.വി കെ രാമചന്ദ്രന്‍,ഷാജി എന്‍ കരു ണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലു ള്ളത്

തിരുവനന്തപുരം : കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറ ക്ടര്‍ പദവിയില്‍ നിന്നുള്ള ശങ്കര്‍ മോഹന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥി കള്‍ സമരം അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു. പുതിയ ഡയ റക്ടറെ ഉടന്‍ നിയമിക്കും. ഡയറക്ടറെ തീരുമാനിക്കുന്നതിനായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചി ട്ടുണ്ട്. ഡോ. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലു ള്ളത്.

സ്ഥാപനത്തിലെ അതിരൂക്ഷമായ ജാതി വിവേചനം ചൂണ്ടിക്കാട്ടി ഡയറക്ടര്‍ രാജിവെക്കണമെന്നതട ക്കമു ള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 47 ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഇതിനിടെയാണ് ശ ങ്കര്‍ മോഹന്‍ രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഓഫീസിലും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും നേ രിട്ടെത്തിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.

എന്നാല്‍, തന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും മൂന്ന് വര്‍ഷത്തെ കാലാവധി അവസാനി ച്ച തിനാലാണ് രാജി സമര്‍പ്പിച്ചതെന്നുമാണ് ശങ്കര്‍ മോഹന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാറോ ചെ യര്‍മാനോ തന്നോട് രാജിവെക്കാന്‍ പറഞ്ഞിട്ടില്ല. രണ്ട് ദിവസം മുമ്പ് ചെയര്‍മാന് രാജി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ശങ്കര്‍ മോഹനെതിരായ ആരോപണം അന്വേഷിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ജയകുമാര്‍ അടക്കമുള്ളവ രെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടപെട്ടാണ് സമിതിയെ നിയോഗിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.