ന്യൂഡൽഹി: കേരളത്തിൽ മാത്രമല്ല രാജ്യത്തിന് പുറത്തും ഇന്ത്യൻ സാഹിത്യത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എം ടി വാസുദേവൻ നായരെന്ന് സിപിഐഎം നേതാവ് പ്രകാശ് കാരാട്ട്. തെക്കൻ മലബാറിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് എംടി എഴുതിയത് മറക്കാൻ കഴിയില്ല. നഷ്ടപ്പെട്ടത് മഹാനായ കഥാകാരനെയാണ്. മഹത്തായ സംഭാവനകൾ അദ്ദേഹം മലയാളത്തിന് നൽകി. ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്രഗത്ഭനായ സാഹിത്യകാരനാണ് എംടിയെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു.
സിനിമയിലും സാഹിത്യത്തിലും ഉൾപ്പടെ വിവിധ മേഖലകളിൽ മഹത്തായ സംഭാവനകൾ എംടി നൽകി. ഫാസിസത്തിന് എതിരെയൂം ശക്തമായി നിലകൊണ്ട വ്യക്തിത്വമാണ് എം ടി വാസുദേവൻ നായർ. വർഗീയ ശക്തികൾക്ക് എതിരെ നിരന്തരം നിലപാട് എടുത്ത വ്യക്തിയാണ് എംടിയെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.