പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. 4-5 വർഷത്തിനകം 5,000 കോടി രൂപ നിക്ഷേപമാണ് നടത്തുക. കളമശേരി ഫുഡ് പ്രോസസിങ് സോണിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കും.കേരളത്തിൽ നിന്നുൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾ സംസ്കരിച്ച് ലുലുവിന്റെ ആഗോളതലത്തിലുള്ള ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്ന സംരംഭമാണിത്. പദ്ധതി സജ്ജമാകുമ്പോൾ 15,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് കൊച്ചിയിൽ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. കളമശേരിയിൽ 20 ഏക്കറിലാണ് ഫുഡ് പ്രോസസിങ് സോൺ ഒരുക്കുക. കേരളത്തിനു പുറമേ തമിഴ്നാട്ടിൽ നിന്നുള്ള പഴം, പച്ചക്കറികൾ ഇവിടെയെത്തിച്ച് സംസ്കരിച്ചും മൂല്യവർധിത ഉൽപന്നങ്ങളാക്കിയും കയറ്റുമതി ചെയ്യും.
കൊച്ചിയിൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന ഗ്ലോബൽ സിറ്റിയിൽ ഐടി, ഫിൻടെക് മേഖലകളിലും ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തും. വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കും. കൊച്ചി സ്മാർട്സിറ്റിയിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ഇരട്ട ഐടി ടവർ മൂന്നുമാസത്തിനകം ഉദ്ഘാടനം ചെയ്യും. ഇവിടെ 25,000 പേർക്കാണ് തൊഴിലവസരം.ഇൻഫോപാർക്കിൽ ലുലുവിന്റെ നിലവിലെ ഐടി പദ്ധതികളിലും കൂടുതൽ നിക്ഷേപം നടത്തും. കേരളത്തിൽ റീട്ടെയ്ൽ മേഖലയിലും വലിയ വിപുലീകരണ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങൾക്ക് പുറമേ കാസർഗോഡ്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലും ലുലുവിന്റെ മിനി മാളുകൾ വരും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.