Breaking News

വ്യോമപാത വീണ്ടും തുറന്നു: ഖത്തറില്‍ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്

ദോഹ : താല്‍ക്കാലികമായി അടച്ച ഖത്തറിന്റെ വ്യോമപാത വീണ്ടും തുറന്നു. വ്യോമഗതാഗതം സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെ സുരക്ഷാ കാരണങ്ങളാല്‍ ഖത്തര്‍ തങ്ങളുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചിരുന്നു.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകദേശം അഞ്ച് മണിക്കൂര്‍ വരെ നിര്‍ത്തലായിരുന്നെങ്കിലും വ്യോമപാത പുനഃസ്ഥാപിച്ചതോടെ വിമാനത്താവളം പതിവ് പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങി.

സൈനികതാവളത്തിന് മേല്‍ ആക്രമണ ഭീഷണി

ഖത്തറിലെ യുഎസ് സൈനിക താവളമായ അൽ ഉദൈദ് എയർബേസിന് നേരെ ഇറാന്റെ മിസൈൽ ആക്രമണ ഭീഷണി ഉയർന്നതിനെ തുടർന്നാണ് വ്യോമപാത അടച്ചത്. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന മിസൈൽ ആക്രമണത്തെ ഖത്തർ സുരക്ഷാസേന വിജയകരമായി പ്രതിരോധിച്ചു.

ആളപായമില്ലെന്ന് ഖത്തർ സ്ഥിരീകരിച്ചു

ആരുടേയും ജീവന് കേടുപാടുണ്ടായിട്ടില്ലെന്നും, പരിക്കേറ്റവരില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഭീഷണി നിലനിന്നിരുന്നിട്ടും സംയമനത്തോടെയാണ് ഖത്തർ ഈ സാഹചര്യത്തെ കൈകാര്യം ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.