Home

വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി,നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; വൈക്കം ഹണിട്രാപ്പ് കേസില്‍ യുവതിയും കൂട്ടാളിയും അറസ്റ്റില്‍

വൈക്കം സ്വദേശിയെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍ കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍(35) എന്നിവരാണു പിടിയിലായത്

കോട്ടയം: വൈക്കം സ്വദേശിയെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പേര്‍ കൂടി അറസ്റ്റിലായി. കാസര്‍കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പ ള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍(35) എന്നിവരാണു പിടിയിലായത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി യ ഇരുവരെയും റിമാന്‍ ഡ് ചെയ്തു. സംഭവത്തില്‍ എറണാകുളം പുതുവൈപ്പ് തോണിപ്പാലത്തിനു സമീ പം തുറയ്ക്കല്‍ വീട്ടില്‍ ജസ്ലിന്‍ ജോസിനെ(41) നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രജനി വ്യാപാരിയോട് ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് സെപ്റ്റംബര്‍ 28ന് ചേര്‍ത്തല ഒറ്റപ്പുന്നയിലെ ലോ ഡ്ജിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഒപ്പമുള്ള ചിത്രങ്ങള്‍ പകര്‍ ത്തി. ഈ ചിത്രം ഉപയോഗിച്ച് ഭീഷണി പ്പെടുത്തി 1,35,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ലോഡ്ജിലെത്തിയ വ്യാപാരിയെ മുറിയ്ക്കുള്ളില്‍ വെച്ച്, സഹോദരനെന്ന് പരിചയപ്പെടുത്തിയ സുബിന്‍,സുഹൃത്ത് ജോസിലിന്‍ എന്നിവര്‍ചേര്‍ന്ന് മര്‍ദി ച്ചു.രജനിയോടൊപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. ഇത് സമൂഹമാധ്യമങ്ങളിലൂടെയും ഫെയ്സ്ബുക്കി ലൂടെയും പ്രചരിപ്പിക്കുമെന്നുപറഞ്ഞ് 50 ലക്ഷം രൂപ അവശ്യപ്പെട്ടു. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചു.

വ്യാപാരിയുടെ വീട്ടിലെത്തി 1.35 ലക്ഷം രൂപ വാങ്ങി. ഈ സമയം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം പൊലീസും വ്യാപാരിയുടെ വീട്ടിലെത്തി. യുവതി ഉള്‍ പ്പെടെ മൂന്നുപേര്‍ കാറിലുണ്ടായിരുന്നു. ഇ തില്‍ ജോസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ കടന്നുകളഞ്ഞു. കാസര്‍കോട് സ്വദേശിയായ പണമിടപാടുകാരന്റെ കാറാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് 80,000 രൂപ കൊടുത്ത്, ബാക്കി പണം നല്‍കാമെന്നുപറഞ്ഞ് കാര്‍ തട്ടിയെടുക്കുകയായിരുന്നു.

വൈക്കത്തെ വീട്ടിലെത്തിയാണ് സംഘം പണം കൈപ്പറ്റിയത്. ഇതേത്തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ്, വൈക്കം എസ്എച്ച്ഒ കൃഷ്ണന്‍ പോറ്റി, എസ്ഐ അജ്മല്‍ ഹുസൈന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.