വിദ്യ എസ്എഫ്ഐയുടെ ഒരുഭാരവാഹിയും ആയിരുന്നില്ല. ചിലപ്പോള്‍ കൗണ്‍സിലര്‍ ആയിട്ടുണ്ടാകും. ഞങ്ങള്‍ക്ക് അറിയില്ല. മത്സരിക്കുന്നവരെല്ലാം നൂറും ശതമാനം സം ശുദ്ധരാണോ?-എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ചോദിച്ചു
തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയ കെ വിദ്യ എസ് എഫ്‌ഐ നേതാവല്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ക്യാമ്പസ്സിലേക്കു കടന്നുവരുന്ന വിദ്യര്‍ഥികളെല്ലാം എസ് എഫ് ഐയില്‍ അണിനിരക്കുന്ന സാഹചര്യമാണുള്ളത്. കെ എസ് യു , എ ബി വി പി എന്നിവയെ കാണാനില്ല. ഒരാള്‍ കു റ്റം ചെയ്താല്‍ അതിന്റെ പേരില്‍ പ്രസ്ഥാനം ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാ ണെന്നും അദ്ദേ ഹം പറഞ്ഞു.
വിദ്യ എസ്എഫ്ഐയുടെ ഒരുഭാരവാഹിയും ആയിരുന്നില്ല. ചിലപ്പോള്‍ കൗണ്‍സിലര്‍ ആയിട്ടുണ്ടാകും. ഞങ്ങള്‍ക്ക് അറിയില്ല. മത്സരിക്കുന്നവരെല്ലാം നൂറും ശതമാനം സം ശുദ്ധരാണോ?-അദ്ദേഹം ചോദിച്ചു. എസ് എഫ് ഐയില്‍ അംഗമായിരുന്ന ഒരാള്‍ കുറ്റം ചെയ്താല്‍ എസ് എഫ് ഐയെ അധിക്ഷേപിക്കുന്നതു രാഷ്ട്രീയ താല്‍പര്യം മൂ ല മാണ്. കോളജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിവിധ മേഖലയില്‍ കഴിവു ള്ളവരായിരിക്കും. അവരൊന്നും എസ്എഫ്‌ഐ നേതാക്കളല്ല. പിന്നീട് അവര്‍ എന്തെങ്കിലും തെറ്റു ചെയ്തു കൂടെന്നില്ല.
ഒരു കുറ്റവാളിയേയും സംരക്ഷിക്കുന്ന നിലപാട് ആരും സ്വീകരിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ ആരോപ ണം ഉന്നയിക്കാം. ഒരാള്‍ തെറ്റു ചെയ്തതിന്റെ പേരില്‍ അവരുടെ പ്ര സ്ഥാനത്തെ അധിക്ഷേപിക്കുന്ന രീതി മാധ്യമങ്ങള്‍ തിരുത്തണം. പാര്‍ട്ടിയില്‍ നിന്ന് ഒരുതരത്തിലുള്ള പിന്തുണയും വിദ്യക്കില്ല. നിങ്ങള്‍ എസ്എ ഫ്ഐക്കാരെ മാത്രമാണ് നോക്കി നടക്കുന്നത്. അന്വേഷിച്ചാല്‍ എല്ലാവരെയും കാണാം. മാധ്യമങ്ങളില്‍ കടുത്ത എസ്എഫ്ഐ വിരുദ്ധതയുണ്ട്. വസ്തുതാപരമായി കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ എ സ്എഫ്ഐ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.