Home

വ്യാജ രേഖകള്‍ ഉപയോഗിച്ച് കെഎസ്എഫ്ഇയില്‍ നിന്നും അരക്കോടിയോളം തട്ടിയ രണ്ട് പേര്‍ പിടിയില്‍

വ്യാജ രേഖയുണ്ടാക്കി കേരളാ സ്റ്റേറ്റ് ഫിനാന്‍സ്യല്‍ എന്റര്‍പ്രൈസസ്(കെഎസ്എഫ്ഇ) കൊണ്ടോട്ടി ശാഖയില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയ ശാഖാമാനേജര്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍

കൊണ്ടോട്ടി : വ്യാജ രേഖയുണ്ടാക്കി കേരളാ സ്റ്റേറ്റ് ഫിനാന്‍സ്യല്‍ എന്റര്‍പ്രൈസസ്(കെഎസ്എഫ്ഇ) കൊണ്ടോട്ടി ശാഖയില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയ ശാ ഖാ മാനേജര്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. സംഘത്തലവന്‍ കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടില്‍ ജയജിത്ത് എന്ന ജിയോജിത്ത് (42), മാനേജര്‍ കോഴിക്കോട് കോമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53) എന്നി വരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സന്തോഷ് കൊണ്ടോട്ടി ശാഖയിലെ ബ്രാഞ്ച് മാ നേജര്‍ ആയിരുന്ന 2016- 18 കാലത്താണ് തട്ടിപ്പ് നടന്നത്.

ഇയാളുടെ സഹായത്തോടെ ജയജിത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി ആളുകളു ടെ പേരില്‍ ലക്ഷങ്ങളുടെ കുറിയില്‍ ചേരുകയും കുറി വിളിച്ചെടുത്ത് വിവിധ പേരുകളില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാനേജരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ തട്ടുകയുമായിരുന്നു. സംഭവ സമയം ഇയാള്‍ സര്‍ക്കാര്‍ ഹോ സ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തുവരികയായിരുന്നു. ഇവിടത്തെ സീലു കളും മറ്റും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ രേഖകള്‍ നിര്‍മിച്ചത്. കുറികളുടെ തിരിച്ചടവ് മുടങ്ങിയ സമ യം നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പു പുറത്തായത്.

തുടര്‍ന്ന് നിലവിലെ മാനേജര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടി യി ലായത്. ഒരു വര്‍ഷത്തോളമായി രണ്ട് പേരും സസ്പന്‍ഷനിലാണ്. കെ എസ് എഫ് ഇയുടെ മറ്റു ശാഖകളി ലും ഇവര്‍ സമനരീതിയിലുള്ള തട്ടിപ്പു നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിയെടു ത്ത പണം ഉപയോഗിച്ച് പ്ര തി കള്‍ ആഡംബര ജീവിതമാണ് നയിച്ചു വന്നിരുന്നതെന്ന് പോലീസ് പറ ഞ്ഞു. കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി വൈ എസ് പി അശ്റഫ്, ഇന്‍സ്പക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ നൗഫല്‍ സഞ്ജീവ്, രതീഷ് ഒളരി യന്‍, സബീഷ്, ശബീര്‍, സുബ്രഹ്‌മണ്യന്‍,പ്രശാന്ത് എന്നിവര്‍ണ് ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.