Home

വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ബന്ധം, നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണി ; പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 45 കാരന്‍ അറസ്റ്റില്‍

പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ബന്ധം സ്ഥാപിച്ച് ഭീഷണിപ്പെടുത്തിയ 45 കാരന്‍ അറസ്റ്റില്‍

തൃത്താല : ചാലിശ്ശേരിയില്‍ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ബന്ധം സ്ഥാപിച്ച് ഭീഷണിപ്പെടുത്തിയ 45 കാരന്‍ അറസ്റ്റില്‍. ഇ ന്‍സ്റ്റഗ്രാമിലുടെ പരിചയപ്പെട്ടയാളുമായി പതിനാറുകാരി സൗഹൃദത്തിലാവുകയായിരുന്നു.

തനിക്ക് 22 വയസാണെന്നും സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലെ വിദ്യാര്‍ഥിയാണെന്നുമാണ് ഇയാള്‍ കുട്ടിയെ ധരിപ്പിച്ചിരുന്നത്. ബന്ധുവായ 24കാരന്റെ ഫോട്ടോയാണ് ഇയാള്‍ വിദ്യാര്‍ഥിനിക്ക് അയച്ചി രുന്നത്. തന്റെ മാതാപിതാക്കള്‍ ബേങ്ക് ഓഫീസര്‍മാരാണെന്നും കുട്ടിയെ വിശ്വസിപ്പിച്ചു. ഇത് വിശ്വ സിപ്പിക്കാനായി അമ്മയാണെന്ന് പറഞ്ഞ് തന്റെ കൂട്ടുകാരിയെക്കൊണ്ട് കുട്ടിയുമായി സംസാരിപ്പി ച്ചു. തുടര്‍ന്ന് കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ഇയാള്‍ കുട്ടിയുടെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെത്തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരു ന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ മനസിലാക്കി.

തുടര്‍ന്ന് കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കടുത്തുള്ള പൂജാരി വളവിനടുത്ത് താമസിക്കുന്ന കൈപ്പടിയില്‍ വീട്ടില്‍ ദിലീപ് കുമാറി(45)നെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സ്ത്രീയു ടെ പേരിലെടുത്ത സിം കാര്‍ഡുകളാണ് ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചത്. പ്രതി മുഖം പ്രദര്‍ശിപ്പി ക്കാതെ മറ്റൊരു സ്ത്രീയുമായി ഇതേ രീതിയില്‍ വര്‍ഷങ്ങളോളം സാമൂഹ്യമാധ്യമം വഴി ബന്ധം സ്ഥാ പിച്ചിരുന്നു

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.