Breaking News

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കി കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ?; സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം: ആരോഗ്യമന്ത്രി

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം ഗൗരവപ്പെട്ട വിഷ യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനന സര്‍ ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നത് ഗുരുതരമായ തെറ്റാണ്. സംഭവത്തില്‍ അ ന്വേഷണം നടക്കുകയാണ്. ആശുപത്രിയ്ക്ക് പുറമേ പൊലീസും അന്വേഷിക്കുന്നു ണ്ടെന്ന് മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം ഗൗരവപ്പെട്ട വിഷയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നത് ഗുരുതരമായ തെറ്റാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആശുപത്രിയ്ക്ക് പുറമേ പൊലീസും അന്വേഷിക്കുന്നുണ്ട്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് ആശുപത്രി രേഖകളടക്കം ഉപയോഗിക്കപ്പെട്ടു എന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നില്‍ ആരെല്ലാം ഉള്ളത് എന്നെല്ലാം പരിശോധിക്കണം എന്നെ ല്ലാം മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലിസി ന്റെ അന്വേഷണവും ഇതിന്റെ ഭാഗമാ യി കൃത്യമായി നടക്കണമെന്നും മന്ത്രി പറഞ്ഞു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തില്‍ സൂപ്ര ണ്ട് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരനായ അഡ്മിനിസ്ട്രേറ്റീവ് അസി.എ. അനില്‍കുമാറിനെ അ ന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടരന്വേഷണത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ ഉ ണ്ടായാല്‍ അതിനനുസരിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘ഹോസ്പിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ആര്‍ക്ക് വേണ്ടി യാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്, ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നില്‍ അക ത്ത് നിന്നും പുറത്തു നിന്നും ആളുകള്‍ ഉണ്ടോ, മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ, ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോ, കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉ ത്തരം കണ്ടെത്തേണ്ടതുണ്ട്. കൃതമായ അന്വേഷണം നടത്തണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് അ ന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അടക്കം കണ്ടെത്തുന്നതിന് പൊ ലീസിന്റെ വിശദമായ അന്വേഷണം ആവശ്യമാണ്’- വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും സീല്‍ പതിപ്പിച്ചതും ഐ.പി നമ്പര്‍ സംഘടിപ്പിച്ചതുമെല്ലാം അനില്‍കുമാറാണെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃ ത്വത്തില്‍ നടത്തിയ അന്വേഷണ ത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. എന്നാല്‍, വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് അനില്‍ കുമാര്‍ പറയുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.