യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപു ലീകരണത്തിനുമായി വിശദമായ മാസ്റ്റര്‍ പ്ലാ നുകള്‍ തയ്യാറാക്കാന്‍ വ്യവസായ മന്ത്രി പി. രാജീവ് നിര്‍ ദ്ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. ഇതിനനുസ രിച്ചായിരി ക്കും ഭാവിയിലുള്ള സര്‍ക്കാര്‍ പദ്ധതി വിഹിതം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക. കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തും. സംരംഭകരുടെ പ്രശ്‌നങ്ങ ള്‍ പരിഹരിക്കുന്നതിനായി പരാതി പരിഹാര നിയമ സംവിധാനവും ഉപദേശക സമിതിയും രൂപീക രിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായം ഒറ്റയടിക്ക് നല്‍കി പൊതുമേഖലാ സ്ഥാ പനങ്ങളെ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കും. കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു.
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ പിഎസ്സി വഴി നിയമനം നടത്താത്ത തസ്തികകളില്‍ കേന്ദ്രീകൃത നിയമനം നടത്തുന്നതിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും. ഇതോടൊപ്പം പൊതു മേഖലാ സ്ഥാപനങ്ങളിലെ ഒഴിവുള്ള മാനേജിങ് ഡയറക്ടര്‍മാരുടെ തസ്തികകള്‍ സെലക്ഷന്‍ ബോര്‍ ഡ് വഴി നികത്തും. പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നതിനായി സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവി ഷ്‌കരിക്കണം. വിപുലീകരണം, ആധുനികവത്ക്കരണം, നവീകരണം എന്നിവയൊക്കെ ഉള്‍പ്പെടു ത്തിയായിരിക്കണം ഇത് ചെയ്യേണ്ടത്.
എംഡിമാരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതോടൊപ്പം സീ നിയര്‍ ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് അപ്രൈസല്‍ സംവിധാനം നടപ്പാക്കുന്നതിനും പ്രതിമാ സ പ്രവര്‍ത്തന അവലോകനം നടത്തുന്നതിനുമുള്ള സംവിധാനവും നടപ്പാക്കും. വ്യവസായ ങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആ രംഭിക്കും.
സര്‍വകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളും വിവിധ കമ്പനികളുമായി ഇതിനായി ഉടന്‍ ചര്‍ച്ച നടക്കും. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നിലൊന്ന് പേര്‍ അതത് മേഖലകളിലെ വിദഗ്ധരായിരിക്കും. ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ്സ് ഇന്‍ഡക്‌സില്‍ ആദ്യ 10 സം സ്ഥാ നങ്ങളില്‍ ഒന്നായി കേരളത്തെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീ രുമാനിച്ചു.
കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വിവിധ പൊതുമേഖലാ സ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.