Breaking News

വ്യവസായികളിലെ സൗമ്യ മുഖം; സലീമിന്റെ വേർപാട് തീരാ നഷ്ടമെന്ന് പ്രവാസി സമൂഹം

മസ്‌കത്ത് : കഴിഞ്ഞ ദിവസം വിടപറഞ്ഞ ഒമാനിലെ പ്രവാസി വ്യവസായിയും ഭക്ഷ്യവിതരണ സ്ഥാപനമായ നൂര്‍ ഗസലിന്റെ ചെയര്‍മാനുമായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ടിന്റെ നിര്യാണത്തില്‍ പ്രവാസി സമൂഹം അനുശോചിച്ചു. എപ്പോഴും ചെറുപുഞ്ചിരിയോടെ എല്ലാവരെയും വരവേറ്റിരുന്ന സലീം പറക്കോട്ട് ഒമാനിലെ വ്യവസായികളിലെ സൗമ്യ മുഖമായിരുന്നു.
സര്‍ക്കാര്‍ സര്‍വിസില്‍ ജോലിയുണ്ടായിരുന്ന സലീം 1987ലാണ് ഒമാനില്‍ പ്രവാസം ആരംഭിക്കുന്നത്. ആദ്യ ഏഴ് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് ഒമാനിലെ രുചിയുടെ മേഖലയിലെ പുതിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. സുഹൃത്തുക്കളായ ഇ എ അലിയാര്‍, പി.എസ് ഹബീബുല്ല. എം എം അബ്ദുറഹ്മാന്‍ എന്നിവരുമായി ചേര്‍ന്ന് 1995ല്‍ നൂര്‍ ഗസല്‍ ഫുഡ്‌സ് ആന്‍ഡ് ബ്രൈസസിന് തുടക്കമിടുന്നത്.
ഒമാനിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സലീം പറക്കോട്ട് വിവിധ സംഘനകളുടെയും പ്രസ്ഥാനങ്ങളുടെയും അമരക്കാരനായിരുന്നു. രോഗബാധിതനായി കുറച്ചുകാലം മുൻപാണ് നാട്ടില്‍ ചികിത്സയ്ക്കായി എത്തിയത്. സലീം പറക്കോട്ടിന്റെ വിയോഗം ഒമാനിലെ സാമൂഹിക, സാംസ്‌കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്ന് പ്രവാസി സമൂഹം അനുസ്മരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.